AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuwait Loan: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കുവൈറ്റില്‍ 70,000 ദിനാര്‍ വരെ വായ്പ ലഭിക്കും

Loans for Expats in Kuwait: കുവൈത്തിലെ താമസക്കാര്‍ക്ക്, ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 70,000 ദിനാര്‍ വരെ ഇനി വായ്പ ലഭിക്കുന്നതാണ്. 3,000 ദിനാറോ അതിന് മുകളിലോ ശമ്പളമുള്ള ആളുകള്‍ക്കാണ് ഇത്രയും തുക വായ്പയായി ലഭിക്കുന്നത്.

Kuwait Loan: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കുവൈറ്റില്‍ 70,000 ദിനാര്‍ വരെ വായ്പ ലഭിക്കും
പ്രതീകാത്മക ചിത്രം Image Credit source: Wong Yu Liang/Moment/Getty Images
Shiji M K
Shiji M K | Published: 10 Jan 2026 | 05:15 PM

കുവൈറ്റ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കുവൈറ്റിലെ പ്രധാന ബാങ്കുകള്‍. 2023 മുതല്‍ വ്യക്തിഗത ധനസഹായത്തിലെ മാന്ദ്യത്തിന് ശേഷം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ നീക്കം. ക്രെഡിറ്റ് പരിധികളും യോഗ്യതാ മാനദണ്ഡങ്ങളും ക്രമീകരിച്ചുകൊണ്ട് വായ്പാ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ബാങ്കുകള്‍ ചെയ്തത്.

കുവൈത്തിലെ താമസക്കാര്‍ക്ക്, ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 70,000 ദിനാര്‍ വരെ ഇനി വായ്പ ലഭിക്കുന്നതാണ്. 3,000 ദിനാറോ അതിന് മുകളിലോ ശമ്പളമുള്ള ആളുകള്‍ക്കാണ് ഇത്രയും തുക വായ്പയായി ലഭിക്കുന്നത്. 1,500 നും 50,000 നും ഇടയില്‍ വരുമാനമുള്ളവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. കൂടാതെ വായ്പ എടുക്കുന്നവര്‍ക്ക് സാമ്പത്തികമായി പ്രശസ്തിയുള്ള കമ്പനികളില്‍ സ്ഥിരമായ ജോലിയും ഉണ്ടായിരിക്കണം.

കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ച് ശമ്പളത്തിന്റെ 40 ശതമാനത്തില്‍ കവിയുന്നില്ലെങ്കില്‍ 600 ദിനാര്‍ മുതല്‍ ശമ്പളമുള്ള ആളുകള്‍ക്ക് 15,000 ദിനാര്‍ വരെയാണ് വായ്പ ലഭിക്കും. ഉയര്‍ന്ന വരുമാനമുള്ള താമസക്കാര്‍ക്കുള്ള സീലിങ് വായ്പകള്‍ എല്ലാ ശാഖകളിലും ലഭ്യമാണ്.

Also Read: UAE Sugar Tax: പഞ്ചസാര കുറയ്ക്കാം…കൂടിയാല്‍ നികുതി നല്‍കണം; യുഎഇയിലെ പുതിയ മാറ്റം

ഇടത്തരം അല്ലെങ്കില്‍ അതിലും താഴെ വരുമാനമുള്ളവര്‍ക്കുള്ള വായ്പകള്‍ ഇലക്ട്രോണിക് രീതിയിലാണ് പ്രോസസ് ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക മേഖലയിലെ ജീവനക്കാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍, ബിസിനസ് ഉടമകള്‍ എന്നിവര്‍ ഉയര്‍ന്ന പ്രൊഫഷണലുകളില്‍ ഉള്‍പ്പെടുന്നു. ശമ്പളം, സേവനാവസാന ആനുകൂല്യങ്ങള്‍ നിലവിലുള്ള നിക്ഷേപങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുക.

കുവൈറ്റ് സ്വദേശികളല്ലാത്ത പ്രോപ്പര്‍ട്ടി ഉടകള്‍ക്ക് സിവില്‍ ഐഡി സാധുത 10 വര്‍ഷമായും വിദേശ നിക്ഷേപ കാര്‍ഡ് 15 വര്‍ഷമായി നീട്ടിയതും ക്രെഡിറ്റ് റിസ്‌ക് വിലയിരുത്തുന്നതില്‍ ബാങ്കുകള്‍ക്ക് സഹായകമാകുന്നു.