AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US H1B Visa: ആശ്വസിക്കാമോ? ഡോക്ടർമാർക്കും നേഴ്സുമാർക്കും എച്ച് 1 ബി വിസ ഫീസിൽ അമേരിക്ക ഇളവ് നൽകിയേക്കും

US H1B Visa Latest News: മെഡിക്കൽ പ്രൊഫഷണലുകളുടെ കാര്യത്തിൽ അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. എച്ച് 1 ബി വിസ നിയമത്തിന് പിന്നാലെ ആരോഗ്യമേഖലകളിൽ ഉയർന്നുവന്ന ആശങ്കകൾ കണക്കിലെടുത്താണ് യുഎസിൻറെ ഇളവ് നൽകാൻ തീരുമാനിച്ചത്.

US H1B Visa: ആശ്വസിക്കാമോ? ഡോക്ടർമാർക്കും നേഴ്സുമാർക്കും എച്ച് 1 ബി വിസ ഫീസിൽ അമേരിക്ക ഇളവ് നൽകിയേക്കും
US President Donald TrumpImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 24 Sep 2025 07:00 AM

വാഷിങ്ടൺ: അമേരിക്കയുടെ എച്ച് 1 ബി വിസ നിയമത്തിൽ (US H1B Visa new rules) നിന്ന് ഡോക്ടർമാർക്കും നേഴ്സുമാർക്കും ഇളവ് നൽകിയേക്കും. വൈറ്റ് ഹൗസ് വക്താവ് ടെയ്ലർ റോജേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോ​ഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ഇളവ് നൽകാൻ സാധ്യത. രാജ്യത്തിൻ്റെ ആരോ​ഗ്യമേഖലയോടുള്ള താത്പര്യം ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടാണ് ഇളവ് പരി​ഗണിക്കുന്നത്.

മെഡിക്കൽ പ്രൊഫഷണലുകളുടെ കാര്യത്തിൽ അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. എച്ച് 1 ബി വിസ നിയമത്തിന് പിന്നാലെ ആരോഗ്യമേഖലകളിൽ ഉയർന്നുവന്ന ആശങ്കകൾ കണക്കിലെടുത്താണ് യുഎസിൻറെ ഇളവ് നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് പ്രസി‍ഡൻറ് ഡൊണാൾഡ് ട്രംപ് എച്ച് 1 ബി വിസ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തി ഉത്തരവിറക്കിയത്.

Also Read: ഇന്ത്യയ്ക്ക് വെറും ഞെട്ടല്‍; എച്ച് 1 ബി വിസ യുഎസിന് തന്നെ പാരയാകും

പുതുതായി അപേക്ഷിക്കുന്നവരെ മാത്രമാണ് ഈ മാറ്റം ബാധിക്കുന്നത്. ഇന്ത്യക്കാർക്ക് ഉൾപ്പെടെയുള്ള വിദേശികൾക്ക് വലിയ വെല്ലുവിളിയാണ് എച്ച് 1 ബി വിസ. അതേസമയം ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞു. ചർച്ചകൾ ഫലപ്രദമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

എച്ച് 1 ബി വിസകൾക്കുള്ള ഫീസ് പ്രാബല്യത്തിൽ

സെപ്റ്റംബർ 22 മുതലാണ് എച്ച് 1 ബി വിസകൾക്കുള്ള ഫീസ് പ്രാബല്യത്തിൽ വന്നത്. ഒരു ലക്ഷം ഡോളറാണ് ഫീസായി ഇനിമുതൽ ഈടാക്കുക. വിദേശികൾക്ക് ഇടയിൽ ആശങ്ക സൃഷ്ടിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. എന്നാൽ പുതിയ അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂവെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.