AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌

Iran-US Conflict Escalates with New Attacks: ഒരു കരാറുണ്ടാക്കാന്‍ ഇറാന്‍ വളരെയധികം ആഗ്രഹിക്കുന്നു, എന്നാല്‍ നല്ലൊരു കരാറിലേക്ക് അവര്‍ എത്തിയിട്ടില്ല, ഇപ്പോഴുള്ള നിര്‍ദേശങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല, പക്ഷെ ഉടന്‍ തന്നെ ലക്ഷ്യത്തിലെത്തു. ഒന്നുകില്‍ ഞങ്ങള്‍ നല്ലൊരു തീരുമാനം ഉണ്ടാക്കണം, അല്ലെങ്കില്‍ ഈ ജോലി തന്നെ പൂര്‍ത്തിയാക്കേണ്ടതായി വരുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ട്രംപ് പറഞ്ഞു.

Iran War: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് ആക്രമണം; ഹോര്‍മുസ് ആരും നിയന്ത്രിക്കില്ലെന്ന് ട്രംപ്‌
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 28 May 2026 | 07:14 AM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ നിലകൊള്ളുന്ന യുഎസ് സൈന്യത്തിന് ഭീഷണിയാകുമെന്ന് വിലയിരുത്തുന്ന ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം. സേനയ്ക്കും വാണിജ്യ സമുദ്ര ഗതാഗതത്തിനും ഭീഷണിയാകുമെന്ന് വവിശ്വസിക്കുന്ന കേന്ദ്രങ്ങള്‍ തകര്‍ത്തതായി യുഎസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പുറത്തുവിച്ചത്. നിരവധി ഇറാനിയന്‍ ഡ്രോണുകള്‍ യുഎസ് സൈന്യം തടഞ്ഞതായും റിപ്പോര്‍ട്ട്.

സമാധാനം കൊണ്ടുവരാന്‍ ഇറാന്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അമേരിക്ക ഇതുവരെ അതില്‍ തൃപ്തരല്ലെന്നുമാണ് മന്ത്രിസഭാ യോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

ഒരു കരാറുണ്ടാക്കാന്‍ ഇറാന്‍ വളരെയധികം ആഗ്രഹിക്കുന്നു, എന്നാല്‍ നല്ലൊരു കരാറിലേക്ക് അവര്‍ എത്തിയിട്ടില്ല, ഇപ്പോഴുള്ള നിര്‍ദേശങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല, പക്ഷെ ഉടന്‍ തന്നെ ലക്ഷ്യത്തിലെത്തു. ഒന്നുകില്‍ ഞങ്ങള്‍ നല്ലൊരു തീരുമാനം ഉണ്ടാക്കണം, അല്ലെങ്കില്‍ ഈ ജോലി തന്നെ പൂര്‍ത്തിയാക്കേണ്ടതായി വരുമെന്ന് വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ട്രംപ് പറഞ്ഞു.

അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി ഒരു കരാറില്‍ ഒപ്പുവെക്കാനുള്ള പ്രാരംഭ നടപടികള്‍ ഇറാന്‍ നടത്തിയതായാണ് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ചട്ടക്കൂട് പ്രകാരം ഒരു മാസത്തിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കും. അമേരിക്ക ഇറാന്‍ മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിച്ച് നാവിക ഉപരോധം നീക്കുകയും ചെയ്യുന്നതാണ്.

ഹോര്‍മുസ് ആരും നിയന്ത്രിക്കില്ല

ഇറാനുമായുള്ള ഏതെങ്കിലും കരാര്‍ സംഭവിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കും വേണ്ടി തുറന്നിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഒരു രാജ്യത്തിന്റെയും നിയന്ത്രണത്തിലല്ലെന്നും ട്രംപ് പറയുന്നു. ഹോര്‍മുസ് ഞങ്ങള്‍ നിരീക്ഷിക്കും, വേറൊരാളും നിയന്ത്രിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്-ഇറാന്‍ കരാര്‍ ഇങ്ങനെ

ഫെബ്രുവരി 28 ഓടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച കരാറില്‍ എത്തിച്ചേരുകയാണ് പോംവഴി. എന്നാല്‍ ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ തുടരുന്നത് സാഹചര്യം മോശമാക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ജാഗ്രതയോടെ നീങ്ങുന്നതായാണ് വിവരം. നിലവില്‍ നിര്‍ദേശിക്കുന്ന കരാറില്‍ പറയുന്ന കാര്യങ്ങള്‍ ചുവടെ.

Also Read: Iran-US Attack: ഇറാന് നേരെ ‘സ്വയം പ്രതിരോധ’ ആക്രണം; ബോട്ടുകളില്‍ മിസൈലിട്ട് യുഎസ്

14 ആവശ്യങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന കരാറാണ് ഇറാന് അമേരിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ആണവ പദ്ധതി, ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇറാന്റെ ആണവ പദ്ധതി

ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കണമെന്നാണ് എക്കാലത്തെയും അമേരിക്കയുടെ ആവശ്യം. ഒന്നുകില്‍ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങള്‍ക്ക് കൈമാറുക, അല്ലെങ്കില്‍ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്ന വാദം അമേരിക്ക ഇറാന് മുന്നില്‍ വെക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇറാന്‍ തയാറല്ല.

ഹോര്‍മുസ് കടലിടുക്ക്

ഇറാനും അമേരിക്കയും സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ടെഹ്‌റാന്‍ അടച്ചിരുന്നു. ഇത് തുറന്ന് വാണിജ്യ കപ്പല്‍ ഗതാഗതം പഴയതുപോലെ കൊണ്ടുവരികയാണ് മറ്റൊരു ലക്ഷ്യം. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഏപ്രില്‍ 13 മുതല്‍ അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങള്‍ നാവിക ഉപരോധവും ഏര്‍പ്പെടുത്തി. ഉപരോധം പിന്‍വലിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യം ഇരുകൂട്ടരും ചര്‍ച്ച ചെയ്യും.

Follow Us