Donald Trump: യുദ്ധം അവസാനിച്ചു, എല്ലാ സാധാരണ നിലയിലാകും; ട്രംപ് ഇസ്രായേലിലേക്ക്

Trump on Israel Palestine: യുദ്ധം അവസാനിച്ചു, അത് നിങ്ങള്‍ക്ക് മനസിലായി, ഗാസയില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന് താന്‍ കരുതുന്നതായും റോയിട്ടേഴ്‌സിന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

Donald Trump: യുദ്ധം അവസാനിച്ചു, എല്ലാ സാധാരണ നിലയിലാകും; ട്രംപ് ഇസ്രായേലിലേക്ക്

ഡൊണാൾഡ് ട്രംപ്

Published: 

13 Oct 2025 | 09:12 AM

വാഷിങ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിന് ശേഷം താന്‍ ആദ്യമായി ഇസ്രായേലിലേക്ക് പോകുകയാണെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന ഉന്നതതല സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് സെനറ്റിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുദ്ധം അവസാനിച്ചു, അത് നിങ്ങള്‍ക്ക് മനസിലായി, ഗാസയില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന് താന്‍ കരുതുന്നതായും റോയിട്ടേഴ്‌സിന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ ഇടപെട്ടതിന് ഖത്തറിന് അംഗീകാരം നല്‍കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നാളെ ഒരു പുതിയ പാതയ്ക്ക് തുടക്കം കുറിക്കുകയാണ്. നിര്‍മ്മാണത്തിന്റേതായ ഒരു പാത, രോഗശാന്തിയുടെ ഒരു പാത, അതില്‍ ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാതയായിരിക്കും അതെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ജനങ്ങള്‍ വലിയ സന്തോഷത്തിലാണ്. ഗാസയുടെ ഭൂരിഭാഗവും തകര്‍ത്ത യുദ്ധം രണ്ട് വര്‍ഷത്തിന് ശേഷം അവസാനിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ഗാസയിലെ താമസക്കാരനായ അബ്ദു അബു സീദ പറഞ്ഞു.

Also Read: Gaza Ceasefire: ഗാസയിൽ സമാധാനം തിരികെ വരുന്നൂ; വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭാ അംഗീകാരം

അതേസമയം, ഗാസയിലെ പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കുന്ന നടപടി ആരംഭിക്കും. ജീവിച്ചിരിക്കുന്ന 20 പേരെ ഒരുമിച്ച് മോചിപ്പിക്കുമെന്നാണ് വിവരം. അവരുടെ മോചനത്തിന് ശേഷം മരിച്ച 28 പേരുടെ മൃതദേഹങ്ങള്‍ കൈമാറും.

2023 ഒക്‌ടോബര്‍ 7 മുതല്‍ ഗാസയില്‍ തടവിലാക്കപ്പെട്ട 1,700 പലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും. 22 പ്രായപൂര്‍ത്തിയാകാത്ത പല്‌സീതിന്‍ ബന്ദികളെയുംം 360 പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പം കൈമാറും.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്