Israel – Palsetine Ceasefire: ഗസയിൽ വെടിനിർത്തൽ ഔദ്യോഗികം; ക്രെഡിറ്റെടുത്ത് ട്രമ്പിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്
Israel And Hamas Agree To A Ceasfire: ഗസയിൽ വെടിനിർത്തൽ കരാർ. ഇക്കാര്യത്തിൽ ഹമാസും ഇസ്രയേലും തമ്മിൽ ധാരണയായി.
ഗസയിൽ ഏറെക്കാലമായി തുടരുന്ന സംഘർഷങ്ങൾക്ക് താത്കാലിക ശമനം. ഗസയിൽ വെടിനിർത്തൽ ധാരണയ്ക്ക് ഹമാസും ഇസ്രയേലും തമ്മിൽ ധാരണയായി. ഗസ വെടിനിർത്തൽ കരാറിലെ ആദ്യ ഘട്ടത്തിലാണ് ഇരുവരും സന്ധിയായിരിക്കുന്നത്. ഉടമ്പടി പ്രകാരം ഇസ്രയേലി ബന്ദികളെയും പലസ്തീൻ ബന്ദികളെയും പരസ്പരം മോചിപ്പിക്കും. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ക്രെഡിറ്റെടുത്ത് അമേരിക്കൻ പ്രധാനമന്ത്രി ഡോണൾഡ് ട്രമ്പ് തൻ്റെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്.
വെടിനിർത്തൽ ധാരണയായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പോസ്റ്റിൽ ട്രമ്പിനെയും പരാമർശമുണ്ട്. നമ്മുടെ എല്ലാ ബന്ദികളും തിരികെ വീട്ടിൽ വരുമെന്നും ഇത് ഇസ്രയേലിൻ്റെ വിജയമാണെന്നും നെതന്യാഹു പറഞ്ഞു. ലക്ഷ്യങ്ങൾ നേടാതെ, ബന്ദികൾ തിരികെ വരാതെ നമ്മളിത് അവസാനിപ്പിക്കില്ലെന്ന് നേരത്തെ മുതൽ പറയുന്നതാണ്. ശക്തമായ സൈനിക പ്രവർത്തനങ്ങൾ കൊണ്ടും സുഹൃത്ത് ഡോണൾഡ് ട്രമ്പിൻ്റെ സഹായം കൊണ്ടും നമ്മൾ നിർണായകമായ ഈ ഇടത്ത് എത്തിയിരിക്കുന്നു. നേതൃത്വപാടവത്തിനും ബാന്ധവത്തിനും ഇസ്രയേലിൻ്റെ സുരക്ഷയ്ക്കും ബന്ദികളുടെ മോചനത്തിനുമായുള്ള സമർപ്പണമത്തിനും പ്രസിഡൻ്റ് ട്രമ്പിന് നന്ദി എന്നും അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിൻ്റെ എക്സ് പോസ്റ്റ്
With the approval of the first phase of the plan, all our hostages will be brought home. This is a diplomatic success and a national and moral victory for the State of Israel.
From the beginning, I made it clear: we will not rest until all our hostages return and all our goals…
— Benjamin Netanyahu – בנימין נתניהו (@netanyahu) October 8, 2025
സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചു. സൈന്യം പിരിഞ്ഞുപോകണമെന്നും മാനുഷിക സഹായങ്ങൾക്ക് പ്രവേശനാനുമതി നൽകണമെന്നും ബന്ദികളെ കൈമാറ്റം ചെയ്യണമെന്നും ഹമാസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഗസയിലെ ജനത സമാനതകളില്ലാത്ത ധീരതയും അഭിമാനവും കാഴ്ചവച്ചു എന്നും ഹമാസ് പറഞ്ഞു.
ഇതൊരു മഹത്തായ ദിവസമാണെന്നാണ് ട്രൂത്ത് സോഷ്യലിൽ ട്രമ്പ് കുറിച്ചത്. മുസ്ലിം രാഷ്ട്രങ്ങൾക്കും സമാധാന ചർച്ചകളിൽ ഒപ്പമുണ്ടായിരുന്നവർക്കും ട്രമ്പ് നന്ദി അറിയിച്ചു. സമാധാന ശ്രമങ്ങൾ നടത്തിയവരിൽ അനുഗ്രഹമുണ്ടാവട്ടെ എന്നും അദ്ദേഹം കുറിച്ചു.