Russia Ukraine Clash: യുക്രൈനിലെ റെയില്‍വേ സ്റ്റേഷന് നേരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്
Strike on Shostka railway station Sumy region: റെയില്‍വേ സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുക്രൈനിന്റെ റെയിൽ ഓപ്പറേറ്ററായ യുക്രസാലിസ്‌നിറ്റ്‌സിയയുടെ മേധാവി
യുക്രൈനിലെ റെയില്‍വേ സ്റ്റേഷന് നേരെ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സുമി മേഖലയിലെ ഷോസ്റ്റ്കയിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. കുറഞ്ഞത് 30 പേര്‍ക്കെങ്കിലും പരിക്കേറ്റെന്ന് അദ്ദേഹം പറഞ്ഞു. എമര്‍ജന്‍സി സര്‍വീസുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും യുക്രൈന്‍ പ്രസിഡന്റ് ‘എക്‌സി’ല്‍ കുറിച്ചു.
റെയില്‍വേ ജീവനക്കാരും, യാത്രക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നു. റഷ്യക്കാർ സിവിലിയന്മാരെ ആക്രമിക്കുന്നത് അവർ അറിയുന്നുണ്ടാകില്ല. ലോകം അവഗണിക്കാൻ പാടില്ലാത്ത ഭീകരതയാണിത്. റഷ്യ എല്ലാ ദിവസവും ആളുകളുടെ ജീവൻ അപഹരിക്കുന്നു. ഒറ്റ ശക്തിക്ക് മാത്രമേ അവരെ തടയാനാകൂവെന്നും സെലെന്‍സ്‌കി പറഞ്ഞ്. താന്‍ ഉദ്ദേശിച്ച ആ ‘ശക്തി’ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
Also Read: Gaza Peace Plan: ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കാം; ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്
യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ദൃഢനിശ്ചയത്തോടെയുള്ള പ്രസ്താവനകൾ കേട്ടിട്ടുണ്ട്. അവയെല്ലാം യാഥാർത്ഥ്യമാക്കേണ്ട സമയമാണിത്. ഇപ്പോൾ വാമൊഴിയായി പറഞ്ഞാൽ പോരാ. ശക്തമായ നടപടി ആവശ്യമാണെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.
റെയില്‍വേ സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുക്രൈനിന്റെ റെയിൽ ഓപ്പറേറ്ററായ യുക്രസാലിസ്‌നിറ്റ്‌സിയയുടെ മേധാവി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
സെലെന്‍സ്‌കി പങ്കുവച്ച വീഡിയോ
A savage Russian drone strike on the railway station in Shostka, Sumy region. All emergency services are already on the scene and have begun helping people. All information about the injured is being established. So far, we know of at least 30 victims. Preliminary reports… pic.twitter.com/ZZoWfPmpL5
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) October 4, 2025