AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ‘ഞായറാഴ്ച കരാറിലെത്തണം, ഇല്ലെങ്കില്‍?’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

Donald Trump's ultimatum to Hamas: മിഡിൽ ഈസ്റ്റിൽ സമാധാനം ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. തന്റെ സമാധാന പദ്ധതി അംഗീകരിക്കാനും, ബന്ദികളെ മോചിപ്പിക്കാനും, ശത്രുതയ്ക്ക് വിരാമമിടാനും ഹമാസിന് ഒരു അവസാന അവസരം നൽകുകയാണെന്നും ട്രംപ്

Donald Trump: ‘ഞായറാഴ്ച കരാറിലെത്തണം, ഇല്ലെങ്കില്‍?’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
Donald TrumpImage Credit source: PTI
jayadevan-am
Jayadevan AM | Published: 03 Oct 2025 21:14 PM

ഗാസയിലെ സമാധാന കരാറുമായി ബന്ധപ്പെട്ട് ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. സമാധാന കരാറിന് ഞായറാഴ്ച വൈകുന്നേരത്തോടെ സമ്മതിക്കണമെന്നാണ് ട്രംപിന്റെ നിര്‍ദ്ദേശം. അങ്ങനെ ചെയ്തില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ കരാറിലെത്തണമെന്ന് ട്രംപ് കുറിച്ചു. എല്ലാ രാജ്യങ്ങളും ഒപ്പുവച്ചു. അവസാന അവസരമായ ഈ കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍, മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഹമാസിനെതിരെ ആക്രമണങ്ങളുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി

ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാനം ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. തന്റെ സമാധാന പദ്ധതി അംഗീകരിക്കാനും, ബന്ദികളെ മോചിപ്പിക്കാനും, ശത്രുതയ്ക്ക് വിരാമമിടാനും ഹമാസിന് ഒരു അവസാന അവസരം നൽകുകയാണെന്നും ട്രംപ് വ്യക്തമാക്കി.

Also Read: Trump Nobel Peace Prize : സമാധാനത്തിനുള്ള നൊബേൽ വേണമെന്ന കടുംപിടുത്തിൽ ട്രംപ്…. ആവശ്യങ്ങൾ ഇങ്ങനെ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ പദ്ധതിക്ക് സമ്മതിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശത്തിന്റെ ഭാവി ഭരണം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്ന റോഡ് മാപ്പും വൈറ്റ് ഹൗസ് തയ്യാറാക്കിയിട്ടുണ്ട്.