AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gaza Ceasefire: ഗാസയിൽ സമാധാനം തിരികെ വരുന്നൂ; വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭാ അംഗീകാരം

Israel-Gaza Ceasefire Deal: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ കരാർ നിലവിൽ വരും. കൂടാതെ 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും ആരംഭിക്കുമെന്ന് അന്തർ ദേശീയ മാധ്യമങ്ങൽ പറയുന്നു. സമാധാന കരാറിൻറെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ ചിലഭാഗങ്ങളിൽ നിന്ന് പിന്മാറുമെന്നാണ് വിവരം.

Gaza Ceasefire: ഗാസയിൽ സമാധാനം തിരികെ വരുന്നൂ; വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭാ അംഗീകാരം
Israel-Gaza Ceasefire Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 10 Oct 2025 06:39 AM

ടെൽഅവീവ്: ഗാസയിൽ സമാധാനം തിരികെ വരാൻ ഇനി മണിക്കൂറുകൾ മാത്രം. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭ അം​ഗീകരിച്ചതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ കരാർ നിലവിൽ വരും. കൂടാതെ 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന നടപടികളും ആരംഭിക്കുമെന്ന് അന്തർ ദേശീയ മാധ്യമങ്ങൽ പറയുന്നു.

രണ്ട് വർഷത്തിലേറെയായി നീണ്ടുനിന്ന സംഘർഷത്തിനാണ് ഇതോടെ അന്ത്യം കുറിക്കുന്നത്. ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഡൊണാൾഡ് ട്രംപിൻറെ മിഡിൽ ഈസ്റ്റ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിൽ എത്തിയിരുന്നു. ഇരുവരും നെതന്യാഹുവിനൊപ്പം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. വരാൻ പോകുന്ന സമാധാന കരാറിൻറെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ ചിലഭാഗങ്ങളിൽ നിന്ന് പിന്മാറുമെന്നാണ് വിവരം.

Also Read: ഗസയിൽ വെടിനിർത്തൽ ഔദ്യോഗികം; ക്രെഡിറ്റെടുത്ത് ട്രമ്പിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്

സൈന്യം പിന്മാറുന്നതോടെ ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്ക് പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയും ലഭിക്കും. വെടിനിർത്തലിനെ പിന്തുണയ്ക്കുന്നതിനായി 200 സൈനികരെ ഇസ്രായേലിലേക്ക് വിന്യസിക്കുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു. അതേസമയം വെടിനിർത്തൽ നിലവിൽ വരാനിരിക്കെ ഗാസ സിറ്റിയിലെ ഒരു വീടിന് നേരെ വ്യോമാക്രമണം നടന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

അതേസമയം, വെടിനിർത്തൽ കരാറിനെ ലോക നേതാക്കന്മാർ സ്വാ​ഗതം ചെയ്തു. ഈജിപ്തിൽ നടക്കുന്ന ഒപ്പുവെക്കൽ ചടങ്ങിൽ ട്രംപും പങ്കെടുക്കുമെന്നാണ് സൂചന. എന്നാൽ കരാറിന്റെ നിബന്ധനകൾ എന്തെല്ലാമാണെന്ന് പുറത്തുവന്നിട്ടില്ല. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കരാറിൽ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.