Trump to Iran: ആ ദിനം ചൊവ്വാഴ്ച; ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്ന് ട്രംപ്; ഇറാനില്‍ സംഭവിക്കാന്‍ പോകുന്നത് എന്ത്?

Donald Trump's 'Power Plant Day' Threat To Iran: ഇറാനെതിരെ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ഇറാനില്‍ പവര്‍ പ്ലാന്റ് ദിനവും, ബ്രിഡ്ജ്‌ ദിനവും ആയിരിക്കുമെന്ന് ട്രംപ്. എല്ലാം ഒറ്റയടിക്ക് സംഭവിക്കുമെന്നും, ഇതുപോലെയൊന്ന് നിങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ്. ഇറാനെതിരെ വന്‍ ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്നാണ് ട്രംപ് നല്‍കുന്ന സൂചന.

Trump to Iran: ആ ദിനം ചൊവ്വാഴ്ച; ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്ന് ട്രംപ്; ഇറാനില്‍ സംഭവിക്കാന്‍ പോകുന്നത് എന്ത്?

ഡൊണാൾഡ് ട്രംപ്

Published: 

05 Apr 2026 | 06:01 PM

വാഷിങ്ടണ്‍: ഇറാനെതിരെ ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ഇറാനില്‍ ‘പവര്‍ പ്ലാന്റ്’ ദിനവും, ‘ബ്രിഡ്ജ്‌’ ദിനവും ആയിരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എല്ലാം ഒറ്റയടിക്ക് സംഭവിക്കുമെന്നും, ഇതുപോലെയൊന്ന് നിങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. ‘ഭ്രാന്തന്‍മാരെ, ഹോര്‍മുസ് കടലിടുക്ക് തുറക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നരകതുല്യമായ അവസ്ഥയായിരിക്കും. കാത്തിരിക്കുക. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക’ എന്നും ട്രംപ് കുറിച്ചു.

തന്റെ അടുത്ത ലക്ഷ്യം എന്താണെന്ന് ഇതില്‍ കൂടുതല്‍ ട്രംപ് വിശദീകരിച്ചിട്ടില്ലെങ്കിലും, ഇറാനെതിരെ വന്‍ ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന സൂചനയാണ് യുഎസ് പ്രസിഡന്റിന്റെ വാക്കുകളിലുള്ളത്. ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച അത് സംഭവിക്കുമെന്നാണ് ട്രംപ് നല്‍കുന്ന സൂചന.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇനിയും രൂക്ഷമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇനിയും രൂക്ഷമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ഫെബ്രുവരിയില്‍ തുടങ്ങിയ സംഘര്‍ഷം അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് ട്രംപ് കടുത്ത പ്രസ്താവന പുറത്തിറക്കിയത്.

Also Read: Iran War: ട്രംപിന്റെ അന്ത്യശാസനത്തിന് ഗെറ്റ്ഔട്ട്; കുവൈറ്റ് എണ്ണസംഭരണ കേന്ദ്രം ആക്രമിച്ച് ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍, ശക്തമായ ആക്രണം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ഭീഷണി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് ട്രംപ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണി ആവര്‍ത്തിച്ചത്. ട്രംപിന്റെ പുതിയ ഭീഷണിയോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ