Donald Trump: ട്രംപ് കോപിഷ്ഠന്‍, പ്രകോപിപ്പിച്ചത് ഇന്ത്യയുടെ അരി; പുതിയ താരിഫ് ഭീഷണി
Trump considers new tariffs: പുതിയ താരിഫ് ഭീഷണിയുമായി ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിയിലും കാനഡയിൽ നിന്നുള്ള വളത്തിലും പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്നാണ് ഭീഷണി
ഇന്ത്യയ്‌ക്കെതിരെ പുതിയ താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതിയിലും കാനഡയിൽ നിന്നുള്ള വളത്തിലും പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ ട്രംപ് വിമർശിച്ചു.
ഇറക്കുമതികൾ അമേരിക്കയിലെ കര്‍ഷകരെ വെല്ലുവിളിക്കുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. അമേരിക്കയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിന് താരിഫുകള്‍ ഉയര്‍ത്തി പ്രശ്‌നം പരിഹരിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. വിവിധ രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് അമേരിക്കന്‍ വിപണിയിലേക്ക് അരി എത്തിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
Also Read: Ukraine peace: യുക്രൈന്‍ സമാധാന കരാര്‍ ഉടന്‍? സൂചന നല്‍കി യുഎസ്; പക്ഷേ, റഷ്യ പറഞ്ഞത്
താരിഫിലൂടെ ലഭിക്കുന്ന വരുമാനം അമേരിക്കന്‍ കര്‍ഷകര്‍ക്ക് നല്‍കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. 12 ബില്യൺ ഡോളർ സാമ്പത്തിക സഹായം നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ രാജ്യങ്ങൾ തങ്ങളെ മുതലെടുത്തുവെന്നാണ് ട്രംപിന്റെ ആരോപണം.
ഓഗസ്റ്റിൽ, ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തി. ഡെപ്യൂട്ടി യുഎസ്ടിആർ റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തുന്നത്. ഡിസംബർ 10, 11 തീയതികളിൽ ഇരുപക്ഷവും കൂടിക്കാഴ്ച നടത്തും. വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ആയിരിക്കും ചർച്ചകളിൽ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.