വിശ്വ സുന്ദരി മത്സരാർത്ഥി താഴേക്ക് പതിച്ചു, ഗുരുതര പരിക്ക്- വീഡിയോ
ഗബ്രിയേല സുഖം പ്രാപിച്ച് വരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ന്യൂറോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതി
ബാങ്കോക്കിൽ നടന്ന 73-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിനിടെ മത്സരാർഥിക്ക് അപകടം. ജ മൈക്കക്കാരി 23 കാരിയായ ഗബ്രിയേൽ ഹെൻറിക്കാണ് റാമ്പിൽ നടക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗബ്രിയേലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ ഇവർക്ക് തലയോട്ടിയിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാലുകൾക്ക് ഒടിവ്, , ഒടിവ്, മുഖത്ത് മുറിവുകൾ, മറ്റ് പരിക്കുകൾ എന്നിവയും ഉണ്ട്. ഈവനിംഗ് ഗൗൺ മത്സരത്തിനിടെയായിരുന്നു അപകടം.
നിലവിലെ ആരോഗ്യസ്ഥിതി
ഗബ്രിയേല സുഖം പ്രാപിച്ച് വരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ന്യൂറോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ തിങ്കളാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. “വരും ദിവസങ്ങളിൽ മെഡിക്കൽ സംഘത്തോടൊപ്പം അവർ ജമൈക്കയിലേക്ക് മടങ്ങും, തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും പ്രസ്താവനയിൽ പറയുന്നു. എന്ന് അതിൽ കൂട്ടിച്ചേർത്തു.
വീഡിയോ കാണാം
Miss Jamaica just had a nasty fall at Miss Universe.
She couldn’t continue on her own pic.twitter.com/lthC6jJ7Lr
— Visegrád 24 (@visegrad24) November 19, 2025
വിമർശനം
സംഭവത്തിന് തൊട്ടുപിന്നാലെ ലൈവ് ഷോയുമായി മുന്നോട്ടുപോകാനുള്ള യൂണിവേഴ്സ് ഓർഗനൈസേഷൻ്റെ തീരുമാനം ഓൺലൈനിൽ വിമർശനത്തിന് ഇടയാക്കി, പലരും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഡോ. ഗബ്രിയേൽ ഹെൻറി ഒരു പ്രഗത്ഭയായ നേത്രരോഗവിദഗ്ദ്ധയാണ്. ജമൈക്കയിലുടനീളമുള്ള കാഴ്ച വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടന സീ മി ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ് അവർ.