ഷാർജയെയും ദുബായിയെയും ബന്ധിപ്പിച്ച് പുതിയ ഗതാഗത ഇടനാഴി; യാത്രാ സമയം പകുതിയായി കുറയും
Sheikh Hamdan Approves Dh3.5 Billion Highway Linking Sharjah, Dubai, and Abu Dhabi: രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കുക. ഷർജയിലെ അൽ ഷനൂഫ് റോഡ് മുതൽ ദുബായ്-അൽ ഐൻ റോഡ് വരെയുള്ള 30 കിലോമീറ്ററാണ് ആദ്യ ഘട്ടമായി പൂർത്തിയാക്കുക. ഏകദേശം 3.5 ബില്യൺ ദിർഹമാണ് ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തികൾക്കായി ചിലവഴിക്കുക. ഈ പുതിയ പാത പൂർത്തിയാക്കുന്നതോടെ നിലവിൽ 30 മിനിറ്റെടുക്കുന്ന യാത്ര വെറും 14 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കാനാകും.

പ്രതീകാത്മക ചിത്രം
യു.എ.ഇയുടെ റോഡ് ഗതാഗതത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ പദ്ധതിക്ക് ദുബായിൽ തുടക്കാമാകുന്നു. ഷാർഝയെയും അബുദബിയെയും ദുബായി വഴി നേരിട്ട് ബന്ധിപ്പിക്കുന്ന ‘ന്യൂ ഫോർത്ത് കോറിഡോറ് എന്ന എന്ന പുതിയ ഗതാഗത ഇടനാഴിക്കാണ് ദുബായ് രൂപം നൽകുന്നത്. ഷാർജയിലെ അൽ ഷനൂഫ് മുതൽ അബുദാബിയിലെ അൽ ഫയാ റോഡ് വരെ നീളുന്നതാണ് 80 കിലോമീറ്റർ ദൈർഖ്യമുള്ള ഈ പുതിയ പാത. എമിറേറ്റുകൾ തമ്മിലൂള്ള യാത്രാ സമയത്തിൽ കാര്യമായ കുറവ് വരുത്താനും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകി. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായ്ദ് റോഡ്, എമിറേറ്റ് റോഡ് എന്നിവയ്ക്ക് ശേഷം യു,എ.ഇയിലെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാലാമത്തെ പ്രധാന ഗതാഗത ഇടനാഴിയായി ഈ പുതിയ പാത മാറും.
Also Read: അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കാൻ പ്ലാനുണ്ടോ? പുതിയ പ്രവേശന ഫീസ് വിവരങ്ങൾ അറിയാം
شريان جديد ينبض، ليرسم مستقبل التنقل في دبي.
المحور الرابع، محور استراتيجي بطول يقارب 80 كيلومتراً، يعزز ربط محاور دبي الرئيسية بكل من أبوظبي والشارقة.
محور استراتيجي جديد يختصر المسافات، ويعيد رسم مستقبل التنقل. pic.twitter.com/uEhzp3bAmU
— RTA (@rta_dubai) September 16, 2026
രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കുക. ഷർജയിലെ അൽ ഷനൂഫ് റോഡ് മുതൽ ദുബായ്-അൽ ഐൻ റോഡ് വരെയുള്ള 30 കിലോമീറ്ററാണ് ആദ്യ ഘട്ടമായി പൂർത്തിയാക്കുക. ഏകദേശം 3.5 ബില്യൺ ദിർഹമാണ് ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തികൾക്കായി ചിലവഴിക്കുക. ഈ പുതിയ പാത പൂർത്തിയാക്കുന്നതോടെ നിലവിൽ 30 മിനിറ്റെടുക്കുന്ന യാത്ര വെറും 14 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കാനാകും. ഇരു വശങ്ങളിലേക്കുമായി 12 വരികളുള്ള ഈ പാതയിലൂടെ മണിക്കൂറിൽ 24,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും എന്നാണ് കണക്കാക്കുന്നത്. ആറു ലക്ഷത്തോളം ആളുകൾക്ക് ഈ പാതയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
രണ്ടാം ഘട്ടത്തിൽ ദുബായ്-അൽ ഐൻ റോഡിനെ അബുദാബി അൽ ഹയാ റോഡുമായി ബന്ധിപ്പിക്കും. 50 കിലോമീറ്റർ റോഡാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുക. ഈ ഭാഗത്തും 12 വരി പാതാകൾ തന്നെയാണ് ഉണ്ടാവുക. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 50 മിനിറ്റ് നീളുന്ന യാത്ര 24 മിനിറ്റായി ചുരുങ്ങും. 31 ലക്ഷം ആളുകൾക്ക് ഈ പാത പ്രയോജനപ്പെടും എന്നും കണക്കാക്കപ്പെടുന്നു. പദ്ധതിയിലാകെ 72 പാലങ്ങളും 17 തുരങ്കങ്ങളും ഉൾപ്പെടുന്നുണ്ട്. 45 മഴവെള്ള സംഭരണികളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
English Summary
Dubai has approved the 80km New Fourth Corridor linking Sharjah and Abu Dhabi. Featuring 12 lanes, the megaproject will drastically cut travel times, ease urban traffic, and boost commercial transport.