AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Global Village: ദുബായ് ഗ്ലോബൽ വില്ലേജ് കാണാൻ ഇനിയും അവസരം; 29ആം സീസൺ ഒരാഴ്ച കൂടി നീട്ടി

Dubai Global Village Extended: ദുബായ് ഗ്ലോബൽ വില്ലേജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 18 വരെ ദുബായ് ഗ്ലോബൽ വില്ലേജ് തുടരും. നേരത്തെ മെയ് 11 ആയിരുന്നു അവസാന ദിവസം.

Dubai Global Village: ദുബായ് ഗ്ലോബൽ വില്ലേജ് കാണാൻ ഇനിയും അവസരം; 29ആം സീസൺ ഒരാഴ്ച കൂടി നീട്ടി
ദുബായ് ഗ്ലോബൽ വില്ലേജ്Image Credit source: Social Media
abdul-basith
Abdul Basith | Published: 12 May 2025 15:25 PM

ദുബായ് ഗ്ലോബൽ വില്ലേജിൻ്റെ 29ആം സീസൺ ഒരാഴ്ച കൂടി നീട്ടി. ഈ മാസം11 വരെ തീരുമാനിച്ചിരുന്ന സീസണാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഈ മാസം 18 വരെ ദുബായ് ഗ്ലോബൽ വില്ലേജിലെ കാഴ്ചകൾ ആസ്വദിക്കാമെന്ന് അധികൃതർ അറിയിച്ചു. മെയ് 11നാണ് വില്ലേജിലെ കാഴ്ചകൾ ഒരു ആഴ്ചത്തേക്ക് കൂടി നീട്ടിയതായി അധികൃതർ വ്യക്തമാക്കിയത്.

എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതൽ പുലർച്ചെ ഒരു മണി വരെയാണ് ദുബായ് ഗ്ലോബൽ വില്ലേജ് തുറന്നുപ്രവർത്തിക്കുക. അടുത്തിടെ പ്രഖ്യാപിച്ച ഓഫറുകളൊക്കെ നീട്ടിയ ദിവസങ്ങളിലും ലഭിക്കും. കിഡ്സ് ഗോ ഫ്രീ, കർണവാൽ, ഗോൾഡൻ ബാർ ചലഞ്ച് തുടങ്ങിയ ഓഫറുകളൊക്കെ തുടരും. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വില്ലേജിൽ സൗജന്യമായി പ്രവേശിക്കാൻ കഴിയുന്നതാണ് കിഡ്സ് ഗോ ഫ്രീ ഓഫർ. 50 ദിർഹമിന് കാർണവാൽ ഏരിയയിൽ അൺലിമിറ്റഡ് റൈഡ് അനുവദിക്കുന്നത് കാർണവാൽ ഓഫർ. 2900 രൂപ നൽകി ഒരു ബോക്സിൽ നിന്ന് ഗോൾഡൻ ബാർ എടുത്താൽ 87,000 ദിർഹം ലഭിക്കുന്നതാണ് ഗോൾഡൻ ബാർ ചലഞ്ച്.

250 ഡൈനിങ് ഓപ്ഷനുകളാണ് ഗ്ലോബൽ വില്ലേജിൽ ഉള്ളത്. വരുന്ന 16, 17, 18 തീയതികളിൽ കരിമരുന്ന് കലാപ്രകടനമുണ്ടാവുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷവും ഗ്ലോബർ വില്ലേജ് നീട്ടിയിരുന്നു. കഴിഞ്ഞ വർഷം ഒരു മാസമാണ് ഗ്ലോബൽ വില്ലേജ് നീട്ടിയത്. പിന്നീട് 10 ദിവസം കൂടി വീണ്ടും നീട്ടി.