Dubai Partition Room: മാസം 38,000 രൂപ വാടക, നിന്നു തിരിയാൻ സ്ഥലമില്ല, ദുബായിലെ പാർട്ടീഷൻ ജീവിതം പങ്കുവെച്ച് മലയാളി യുവതി

Dubai Malayali Woman’s Video : കട്ടിലും അലമാരയും മാത്രം ഉൾക്കൊള്ളുന്ന ഇടുങ്ങിയ തന്റെ വീട് എന്ന് യുവതി വീഡിയോയിൽ പരിചയപ്പെടുത്തുന്നു. നാട്ടിലെ വലിയ വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ, ദുബായിൽ ഒരു ചെറിയ മുറിക്കായി ഇത്രയും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളിയാണ്. ദുബായ് ലൈഫ്, റിയൽ ലൈഫ് എന്നീ ഹാഷ്‌ടാഗുകളോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രവാസികൾ രംഗത്തെത്തിയിട്ടുണ്ട്.

Dubai Partition Room: മാസം 38,000 രൂപ വാടക, നിന്നു തിരിയാൻ സ്ഥലമില്ല, ദുബായിലെ പാർട്ടീഷൻ ജീവിതം പങ്കുവെച്ച് മലയാളി യുവതി

അശ്വതി പങ്കുവെച്ച ദുബായിലെ താമസ സ്ഥലം

Edited By: 

Arun Nair | Updated On: 20 Apr 2026 | 07:47 PM

ദുബായ്: സ്വപ്നങ്ങളുടെ നഗരമായ ദുബായിലെ തിളക്കമാർന്ന കാഴ്ചകൾക്കിടയിൽ പ്രവാസികൾ നേരിടുന്ന ജീവിതയാഥാർത്ഥ്യങ്ങൾ പങ്കുവെച്ച് മലയാളി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ശ്രദ്ധേയമാകുന്നു. 38,000 രൂപയുടെ എന്റെ ദുബായിലെ വീട് എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ, ദുബായിലെ ഉയർന്ന വാടകയും ഇടുങ്ങിയ താമസസൗകര്യങ്ങളും തമാശ കലർന്ന രീതിയിലാണ് യുവതി അവതരിപ്പിക്കുന്നത്.

ദുബായിൽ ഒരു വലിയ തുക അതായത്ഏകദേശം 1,600 ദിർഹം അല്ലെങ്കിൽ 38,000 രൂപ വാടക നൽകിയാൽ ലഭിക്കുന്ന പാർട്ടീഷൻ റൂം എങ്ങനെയിരിക്കുമെന്ന് വീഡിയോ കാണിച്ചുതരുന്നു. ഒരു വലിയ ഫ്ലാറ്റിനെ തടികൊണ്ടുള്ള മറകൾ ഉപയോഗിച്ച് ചെറിയ മുറികളായി തിരിച്ചതിനെയാണ് പ്രവാസ ലോകത്ത് പാർട്ടീഷൻ എന്ന് വിളിക്കുന്നത്.

Also Read – യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണം

കട്ടിലും അലമാരയും മാത്രം ഉൾക്കൊള്ളുന്ന ഇടുങ്ങിയ തന്റെ വീട് എന്ന് യുവതി വീഡിയോയിൽ പരിചയപ്പെടുത്തുന്നു. നാട്ടിലെ വലിയ വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ, ദുബായിൽ ഒരു ചെറിയ മുറിക്കായി ഇത്രയും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളിയാണ്. ദുബായ് ലൈഫ്, റിയൽ ലൈഫ് എന്നീ ഹാഷ്‌ടാഗുകളോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രവാസികൾ രംഗത്തെത്തിയിട്ടുണ്ട്.

ആഡംബരങ്ങളുടെ നഗരമെന്ന് ലോകം വിളിക്കുമ്പോഴും, സാധാരണക്കാരായ പ്രവാസികൾ തങ്ങളുടെ സ്വപ്നങ്ങൾക്കായി എത്രത്തോളം വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ഈ കൊച്ചു വീഡിയോ.

വീഡിയോ കാണാം

ദുബായ് വാടക

സ്റ്റുഡിയോ അപ്പാർട്ട്മെൻ്റുകൾക്ക് കുറഞ്ഞത് ഇന്ത്യൻ രൂപ 88000 മുതൽ 1.70 ലക്ഷം വരെയും, സിറ്റി സെൻ്ററുകളിൽ സിംഗിൾ ബെഡ്റൂം റൂമുകൾക്ക് 185000 രൂപ മുതലുമാണ് വാടക.  നഗരത്തിന് പുറത്താണ് റൂം നോക്കുന്നതെങ്കിൽ പരമാവധി 1 ലക്ഷം മുതൽ , ഒന്നര ലക്ഷം വരെയും വൺ ബെഡ് റൂം ഫ്ലാറ്റുകൾക്ക് അടക്കം ആകാം. ഇനി കുടുംബത്തോടൊപ്പം താമസിക്കാനാണ് ആഗ്രമെങ്കിൽ ഒരു 2 BHK നോക്കുന്നുവെങ്കിൽ കുറഞ്ഞത് 2 ലക്ഷമാണ് നൽകേണ്ടുന്ന വാടക. വെള്ളം, വൈദ്യതി, മെയൻ്റനൻസ് എന്നിവക്കെല്ലാം അധികമായി തുക വേറെയും നൽകണം. ചുരുക്കിപ്പറഞ്ഞാൽ ദുബായിൽ എറ്റവും ചിലവേറിയ ഒന്നാണ് താമസം. അതുകൊണ്ട് തന്നെ മിക്കവരും കുറഞ്ഞത് 2-ൽ അധികം പേരുള്ള അപ്പാർട്ട്മെൻ്റുകളാണ് തിരഞ്ഞെടുക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ