AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE School Reopening: യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണം

UAE Schools to Resume Physical Classes from Monday: തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും സ്കൂളുകളിൽ നേരിട്ട് ഹാജരാകണമെന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. സ്കൂളുകളിലെ സുരക്ഷാ നടപടികൾ, ജീവനക്കാർക്കുള്ള പരിശീലനം, മറ്റ് ഒരുക്കങ്ങൾ എന്നിവ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ തീരുമാനം.

UAE School Reopening: യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണം
UAE School ReopeningImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 28 Apr 2026 | 02:18 PM

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യുഎഇ സ്കുളുകൾ (UAE Schools) ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. സംഘർഷത്തെ തുടർന്ന് യുഎഇയിൽ പ്രതിസന്ധികൾക്ക് ഒരു അയവ് വന്നതോടെ ക്ലാസുകൾ ഓഫ്ലൈൻ ആക്കാൻ തീരുമാനമായി. യുഎഇയിലെ സ്കൂളുകൾ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നുയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകൾക്ക് പുറമെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയവും അധ്യയനത്തിനായി സജ്ജമായതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

സ്കൂളുകളിൽ ഹൈബ്രിഡ് മോഡലുകളും പരീക്ഷിക്കാം

തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും സ്കൂളുകളിൽ നേരിട്ട് ഹാജരാകണമെന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. സ്കൂളുകളിലെ സുരക്ഷാ നടപടികൾ, ജീവനക്കാർക്കുള്ള പരിശീലനം, മറ്റ് ഒരുക്കങ്ങൾ എന്നിവ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

Also Read: Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌

സ്വകാര്യ സ്കൂളുകൾക്ക് ആവശ്യമായ പക്ഷം ഹൈബ്രിഡ് റൊട്ടേഷണൽ മോഡൽ (Hybrid Rotation Model) നടപ്പിലാക്കാൻ അനുമതിയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ അതത് പ്രദേശത്തെ അധികാരികളുടെ മേൽനോട്ടത്തിലും സർക്കാർ നിയമങ്ങൾ പാലിച്ചും മാത്രമായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രധാന നിബന്ധനകൾ

  • ഒരു അധ്യാപകൻ ഒരേസമയം നേരിട്ടുള്ള ക്ലാസ്സും ഓൺലൈൻ ക്ലാസ്സും എടുക്കാൻ പാടില്ല.
  • പഠന നിലവാരം കുറയാത്ത രീതിയിൽ ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കണം.
  • അധ്യാപകർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത രീതിയിൽ ക്രമീകരണങ്ങൾ വരുത്തണം.

മാതാപിതാക്കൾക്ക് നിർദേശം

കുട്ടികൾക്ക് സുരക്ഷിതമായ പഠന അന്തരീക്ഷം ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. സ്കൂളുകളിൽ നിന്നുള്ള ഇ-മെയിലുകളും സന്ദേശങ്ങളും കൃത്യമായി പരിശോധിക്കണം. ബസ് റൂട്ടുകളിലോ സമയക്രമത്തിലോ മാറ്റമുണ്ടോ എന്ന് ഡ്രൈവറുമായോ സ്കൂൾ അധികൃതരുമായോ രക്ഷിതാക്കൾ സംസാരിച്ച് ഉറപ്പുവരുത്തുക. സ്കൂളുകൾ സജീവമാകുന്നതോടെ ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ ആശങ്കകൾക്ക് പരിഹാരമാകുമെന്നും കുട്ടികൾക്ക് മികച്ച പഠനാനുഭവം നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ ബാക്കിപത്രമായ ഗൾഫ് മേഖലയിലെ പ്രതിസന്ധികൾക്ക് ഒരു അയവ് വന്നതോടെയാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന യുഎഇ തീരുമാനിച്ചിരുന്നത്. യുഎഇയിലുള്ള അമേരിക്കയുടെ ബേസ് ക്യാംപുകൾക്ക് നേരെ ഇറാൻ വ്യാപകമായ ആക്രമണമായിരുന്നു നടത്തിയിരുന്നത്.

Follow Us