Eid Al Adha 2026 Holidays: മെയ് മാസത്തിൽ 6 ദിവസം വരെ അവധി ലഭിക്കാൻ സാധ്യത, യുഎഇയിൽ ബലിപെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി
Eid Al Adha 2026 Expected Dates And Public Holiday Prediction: ആകാശം തെളിഞ്ഞതാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചന്ദ്രനെ ദർശിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇനി 6 ദിവസത്തെ അവധി ലഭിക്കുന്നത് എങ്ങനെ എന്നു നോക്കാം. സാധാരണയായി യുഎഇയിൽ അറഫാ ദിനവും ഈദ് അൽ അദ്ഹയുടെ ആദ്യ മൂന്ന് ദിവസങ്ങളുമാണ് പൊതു അവധിയായി ലഭിക്കാറുള്ളത്.
ഷാർജ: 2026-ലെ ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധി തീയതികൾ സംബന്ധിച്ച ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് പുറത്തുവിട്ടു. ഇതനുസരിച്ച് ജ്യോതിശാസ്ത്ര പ്രവചനങ്ങൾ ശരിയാവുകയാണെങ്കിൽ, യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മെയ് മാസത്തിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന വലിയൊരു അവധിക്കാലം ആസ്വദിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ചുള്ള സാധ്യത തീയതികൾ താഴെ പറയുന്നവയാണ്.
- മാസപ്പിറവി: 2026 മെയ് 17, ഞായറാഴ്ച പുലർച്ചെ.
- ദുൽ ഹിജ്ജ ഒന്ന്: 2026 മെയ് 18, തിങ്കളാഴ്ച.
- അറഫാ ദിനം: 2026 മെയ് 26, ചൊവ്വാഴ്ച.
- ഈദ് അൽ അദ്ഹ: 2026 മെയ് 27, ബുധനാഴ്ച.
ഹിജ്റ വർഷം 1447-ലെ ദുൽ ഖഅദ മാസം 29-ാം തീയതിയായ മെയ് 17-ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കലയ്ക്ക് ഏകദേശം 18 മണിക്കൂർ 39 മിനിറ്റ് ദൈർഘ്യമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. ആകാശം തെളിഞ്ഞതാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചന്ദ്രനെ ദർശിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇനി 6 ദിവസത്തെ അവധി ലഭിക്കുന്നത് എങ്ങനെ എന്നു നോക്കാം. സാധാരണയായി യുഎഇയിൽ അറഫാ ദിനവും ഈദ് അൽ അദ്ഹയുടെ ആദ്യ മൂന്ന് ദിവസങ്ങളുമാണ് പൊതു അവധിയായി ലഭിക്കാറുള്ളത്.
- മെയ് 26 (ചൊവ്വാഴ്ച): അറഫാ ദിനം
- മെയ് 27 (ബുധനാഴ്ച): ഈദ് ഒന്നാം ദിനം
- മെയ് 28 (വ്യാഴാഴ്ച): ഈദ് രണ്ടാം ദിനം
- മെയ് 29 (വെള്ളിയാഴ്ച): ഈദ് മൂന്നാം ദിനം
- മെയ് 30 (ശനിയാഴ്ച): വാരാന്ത്യ അവധി
- മെയ് 31 (ഞായറാഴ്ച): വാരാന്ത്യ അവധി
ഇതോടെ തുടർച്ചയായി ആറ് ദിവസത്തെ ഒഴിവാണ് പ്രവാസികളെ കാത്തിരിക്കുന്നത്. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്കും യു എ ഇയ്ക്കുള്ളിൽ തന്നെ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമാകും. ഷാർജ സ്പേസ് ആൻഡ് ആസ്ട്രോണമി ഹബ്ബിന്റെ ഡയറക്ടർ പ്രൊഫ. ഹാമിദ് എം കെ അൽ നഈമി നൽകിയ റിപ്പോർട്ട് ഇതിനോടകം യുഎഇ ഫത്‌വ കൗൺസിലിന് സമർപ്പിച്ചിട്ടുണ്ട്.
Also Read – ഇനി യുഎഇയിൽ ബാങ്കിംഗിന് വാട്ട്‌സ്ആപ്പ് പാടില്ലേ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കർശന സുരക്ഷാ നിർദ്ദേശങ്ങൾ
ഈ റിപ്പോർട്ടുകൾ ജ്യോതിശാസ്ത്രപരമായ സാധ്യതകൾ മാത്രമാണെന്നും, മതപരമായ മാസപ്പിറവി ദർശനത്തിന് ശേഷം മാത്രമേ യുഎഇ ഭരണകൂടം ഔദ്യോഗിക അവധി പ്രഖ്യാപിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ, യാത്രകൾ പ്ലാൻ ചെയ്യുന്നവർ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കേണ്ടതുണ്ട്.
യുഎഇയിൽ സ്കൂളുകൾ സജീവമാകുന്നു: ആരോഗ്യ ജാഗ്രതയുമായി ഡോക്ടർമാർ
നീണ്ട വേനലവധിക്ക് ശേഷം യു എ ഇയിലെ വിദ്യാലയങ്ങൾ വീണ്ടും സജീവമായതോടെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദ്യാലയങ്ങൾ തുറന്ന ആദ്യ ആഴ്ചയിൽ തന്നെ കുട്ടികൾക്കിടയിൽ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ വർദ്ധിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.