XChat: മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളി കൂടി, നമ്പർ ഇല്ലാതെയും എക്സ്ചാറ്റ് ചെയ്യാം

Elon Musk Launches XChat: വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ നിർബന്ധമാണ്. ഈ ഒരു പ്രത്യേകത XChat-നെ ശക്തനായ ഒരു എതിരാളിയാക്കി മാറ്റുമോ എന്ന് കണ്ടറിയണം.

XChat: മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളി കൂടി, നമ്പർ ഇല്ലാതെയും എക്സ്ചാറ്റ് ചെയ്യാം

Elon Musk

Published: 

03 Jun 2025 18:43 PM

ന്യൂഡൽഹി: ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഒരു പുതിയ എൻക്രിപ്റ്റഡ് മെസ്സേജിംഗ് സേവനം അവതരിപ്പിച്ചു. XChat എന്ന പേരിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ തന്നെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. X പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടാണ് XChat എത്തുന്നത്. എലോൺ മസ്‌ക് X പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രഖ്യാപനം നടത്തിയത്. ഈ ചാറ്റിംഗ് ഫീച്ചറിൽ ബിറ്റ്‌കോയിൻ ലെവൽ എൻക്രിപ്ഷൻ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

 

പ്രധാന സവിശേഷതകൾ

 

  • നമ്പർ ആവശ്യമില്ല: മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ തന്നെ സന്ദേശമയയ്ക്കൽ, ഓഡിയോ, വീഡിയോ കോളുകൾ, ഫയൽ പങ്കിടൽ എന്നിവ സാധ്യമാകും.
  • എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ: സ്വകാര്യതയ്ക്ക് ഊന്നൽ നൽകി ബിറ്റ്‌കോയിൻ ശൈലിയിലുള്ള എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഹാക്കർമാർക്ക് സന്ദേശങ്ങൾ ചോർത്തുന്നത് അസാധ്യമാക്കുന്നു.
  • ഡിസപ്പിയറിംഗ് മെസേജുകൾ: സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഒരു നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ സ്വയമേവ ഇല്ലാതാകും.
  • ഓഡിയോ, വീഡിയോ കോൾ സൗകര്യം: XChat വഴി മൊബൈൽ നമ്പർ ഉപയോഗിക്കാതെ തന്നെ ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭിക്കും.
  • മസ്കിന്റെ ‘Everything App’ എന്ന ലക്ഷ്യം: X പ്ലാറ്റ്‌ഫോമിനെ ചൈനയിലെ WeChat പോലെ ഒരു ‘Everything App’ ആക്കി മാറ്റാനുള്ള മസ്‌കിന്റെ വലിയ പദ്ധതിയുടെ ഭാഗമാണ് XChat. WeChat സന്ദേശമയയ്ക്കൽ, പേയ്‌മെന്റുകൾ, മീഡിയ, ഡേറ്റിംഗ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഒറ്റ ആപ്പിൽ നൽകുന്നുണ്ട്. X-നെ സമാനമായ ഒരു സൂപ്പർ ആപ്ലിക്കേഷനാക്കി മാറ്റാനാണ് മസ്ക് ലക്ഷ്യമിടുന്നത്.
  • നിലവിൽ XChat പരീക്ഷണ ഘട്ടത്തിലാണ്. വരും ദിവസങ്ങളിൽ ഇത് എല്ലാ X ഉപയോക്താക്കൾക്കും ലഭ്യമാകും.

 

വാട്ട്‌സ്ആപ്പുമായി മത്സരിക്കുമോ?

 

എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, ഡിസപ്പിയറിംഗ് ഫീച്ചർ, വീഡിയോ-ഓഡിയോ കോൾ സൗകര്യം തുടങ്ങിയ വാട്ട്‌സ്ആപ്പിന് സമാനമായ നിരവധി സവിശേഷതകൾ XChat-നുമുണ്ട്. എന്നാൽ, മൊബൈൽ നമ്പർ ഇല്ലാതെ ഉപയോഗിക്കാമെന്ന XChat-ന്റെ സവിശേഷതയാണ് വാട്ട്‌സ്ആപ്പിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ നിർബന്ധമാണ്. ഈ ഒരു പ്രത്യേകത XChat-നെ ശക്തനായ ഒരു എതിരാളിയാക്കി മാറ്റുമോ എന്ന് കണ്ടറിയണം.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്