Volcano Eruption: എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; കണ്ണൂർ-അബുദാബി വിമാനം വഴിതിരിച്ചുവിട്ടു
Ethiopian volcano Eruption: സ്ഫോടനത്തെ തുടർന്നുണ്ടായ ചാരപടലങ്ങൾ യെമൻ, ഒമാൻ, ഇന്ത്യ, വടക്കൻ പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് ബാധിക്കുന്നത്. 6E1433 എയർബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്നും വിമാന കമ്പനി അറിയിച്ചു.
എത്യോപ്യ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ അതിശക്തമായ അഗ്നിപർവത (Ethiopian volcano Eruption) സ്‌ഫോടനം. കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. 6E1433 എയർബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്നും വിമാന കമ്പനി അറിയിച്ചു.
ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ഏകദേശം 12000 കൊല്ലത്തിനിടെ ആദ്യമായാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ നിന്നും ഉയരുന്ന ചാരപടലങ്ങൾ ഉത്തരേന്ത്യയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വ്യോമഗതാഗതം താറുമാറായത്. അതിനാൽ ഈ മേഖലയിലൂടെയുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു.
ALSO READ: കാനഡ സ്വപ്നം കാണുന്നവർക്ക് സന്തോഷിക്കാം…. പൗരത്വം ഇനി എളുപ്പത്തിൽ ലഭിക്കും… നിയമങ്ങൾ മാറുന്നു
ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം എത്യോപ്യയിലെ അഫാർ മേഖലയിൽ, അഡിസ് അബാബയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ (500 മൈൽ) വടക്കുകിഴക്കായി, എറിത്രിയയുടെ അതിർത്തിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടർന്നുണ്ടായ ചാരപടലങ്ങൾ യെമൻ, ഒമാൻ, ഇന്ത്യ, വടക്കൻ പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് ബാധിക്കുന്നത്.
ചാരവും സൾഫർ ഡയോക്‌സൈഡും അടങ്ങിയ കൂറ്റൻ പുകപടലങ്ങളാണ് ഇതിൽനിന്നുയരുന്നത്. പത്തു മുതൽ 15 കിലോമീറ്റർവരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങൾ ചെങ്കടലിന് കുറുകേ കിഴക്കോട്ടേക്ക് നീങ്ങുന്നതായാണ് വിവരം.