Israel-Iran Conflict: യുഎസ് എയർ ബേസിലെ ഇറാൻ ആക്രമണം; വ്യോമാതിർത്തി അടച്ച് അഞ്ച് രാജ്യങ്ങൾ

Iran Attacked The US Military Base In Doha: സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യോമപാത അടച്ചിരിക്കുന്നത്. സംഭവത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പും ബഹ്റൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

Israel-Iran Conflict: യുഎസ് എയർ ബേസിലെ ഇറാൻ ആക്രമണം; വ്യോമാതിർത്തി അടച്ച് അഞ്ച് രാജ്യങ്ങൾ

Israel Iran Conflict

Published: 

24 Jun 2025 | 06:18 AM

ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ, യുഎഇ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. നിരവധി യുഎസ് സൈനിക താവളങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്.

തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയെന്നോണം പശ്ചിമേഷ്യയിലെ യുഎസ് സൈന്യത്തിന്റെ ഏറ്റവും വലിയ ഭാ​ഗമായ അൽ-ഉദൈദ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ഈ ആക്രമണം അയൽ രാജ്യമായ ഖത്തറിന് നേരെയല്ലെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യോമപാത അടച്ചിരിക്കുന്നത്. സംഭവത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പും ബഹ്റൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം ഉണ്ടായത്. ഇറാൻ്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഖത്തർ വ്യോമപത അടച്ചിരുന്നു. എന്നാൽ ഇറാൻ തുടുത്ത് വിട്ട് ആറ് മിസൈലുകൾ വെടിവെച്ചിട്ടതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇസ്രയേൽ ഇറാൻ സംഘർഷത്തിനിടെ ഇറാനിലേക്ക് യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാര മറുപടിയായാണ് ഇറാൻ്റെ ആക്രമണം.

 

Follow Us
Related Stories
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി