യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാൻ തയ്യാറെടുക്കുകയാണോ ? ഈ യാത്രാ നിബന്ധനകൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും!
Flying to India? Read This Before You Pack: വിലക്കുറവുള്ളതിനാൽ യു.എ.ഇയിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് പ്രവാസികൾക്കിടയിൽ പതിവാണ്. എന്നാൽ പുതിയ കസ്റ്റംസ് നിയമങ്ങൾ അറിയാതെ സ്വർണവുമായി യാത്ര തിരിച്ചാൽ പിന്നീട്ട് നിയമക്കുരുക്കുകളിൽ പെട്ടേക്കാം. പുതിയ കസ്റ്റംസ് ബാഗേജ് റൂൾസ് പ്രകാരം, ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുന്നതിലുള്ള നിബന്ധനകളിൽ പ്രവാസികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്

Air India
ദുബായ്: യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്കുള്ള യാത്ര ഒരു പതിവ് കാര്യമാണ്. എന്നാൽ, ഒരോ തവണ യാത്ര ചെയ്യുമ്പോഴും നിയമങ്ങളും നിബന്ധനകളും ഒരേപോലെയാകണമെന്നില്ല. അതിനാൽ യാത്രക്ക് മുൻപ് തന്നെ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്നതിന് മുൻപ് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്.
എയർ സുവിധ
വിമാനത്തിൽ കയറുന്നതിന് മുൻപ് നിർബന്ധമായും പൂരിപ്പിക്കേണ്ട ഓൺലൈൻ ഹെൽത്ത് ഡിക്ലറേഷൻ ഫോമാണ് എയർ സുവിധ. കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുൻപായി തന്നെ ഡിജിറ്റൽ ഹെൽത്ത് ഫോം സമർപ്പിക്കണം. ഇന്ത്യയിൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് വരെ ഈ ഫോം പൂരിപ്പിക്കാവുന്നതാണ്.
പ്രവാസി ഇന്ത്യക്കാർക്കായി ഇ-ഒ.സി.ഐ കാർഡ്
എയർപോർട്ടിലെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി ഇ-ഒ.സി.ഐ കാർഡ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഇന്ത്യൻ പ്രവാസികളുടെ ഒ.സിഐ കാർഡിൻ്റെ ഡിജിറ്റൽ രൂപമാണിത്. നിലവിലുള്ള ഫിസിക്കൽ ബുക്ക്‌ലെറ്റും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഡിജിറ്റൽ കാർഡ് സ്മാർട്ട്ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടെ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ സാധിക്കും. ഔദ്യോഗിക ഒ.സി.ഐ പോർട്ടലിൽ ലോഗിൻ ചെയ്ത് ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Also Read: Hormuz Fees: എല്ലാ ചരക്കുകള്‍ക്കും 20% ഫീസ്; ഹോര്‍മുസിന്റെ കാവല്‍ക്കാരന്‍ താനെന്ന് ട്രംപ്, നടക്കില്ലെന്നുറപ്പിച്ച് ഇറാന്‍
വിദേശ പൗരന്മാർക്ക് ഇ-അറൈവൽ കാർഡ് നിർബന്ധം
ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർ യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ഓൺലൈനായി ഇ-അറൈവൽ കാർഡ് പൂരിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ, ബിസിനസ്സ് യാത്രികർ എന്നിവർക്കെല്ലാം ഇത് ബാധകമാണ്. ഇന്ത്യയിൽ എത്തുന്നതിന് 72 മണിക്കൂർ മുൻപ് ഫോം സമർപ്പിക്കണം. indianvisaonline.gov.in എന്ന ഔദ്യോഗിക ഇന്ത്യൻ ഇമിഗ്രേഷൻ പോർട്ടൽ വഴി ഫോം പൂരിപ്പിക്കാം.
സ്വർണ്ണം കൊണ്ടുവരുന്നുണ്ടോ ? പുതിയ നിബന്ധനകൾ ഇങ്ങനെ !
വിലക്കുറവുള്ളതിനാൽ യു.എ.ഇയിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് പ്രവാസികൾക്കിടയിൽ പതിവാണ്. എന്നാൽ പുതിയ കസ്റ്റംസ് നിയമങ്ങൾ അറിയാതെ സ്വർണവുമായി യാത്ര തിരിച്ചാൽ പിന്നീട്ട് നിയമക്കുരുക്കുകളിൽ പെട്ടേക്കാം. പുതിയ കസ്റ്റംസ് ബാഗേജ് റൂൾസ് പ്രകാരം, ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുന്നതിലുള്ള നിബന്ധനകളിൽ പ്രവാസികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കൊണ്ടുവരുന്ന സ്വർണത്തിൻ്റെ മൂല്യത്തിൽ ഏർപ്പെടുത്തിയിരുന്ന പരിധിയാണ് എടുത്തുകളഞ്ഞിരിക്കുന്നത്.
പുതിയ നിയമ പ്രകാരം വനിതാ യാത്രക്കാർക്ക് 40 ഗ്രാം സ്വർണ്ണാഭരണങ്ങൾ വരെ ഡ്യൂട്ടി അടക്കാതെ കൊണ്ടുവരാം. 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങളാണ് പുരുഷൻമാർക്ക് കൊണ്ടുവരാനാവുക. ഒരു വർഷത്തിലധികമായി വിദേശത്ത് താമസിക്കുന്ന പ്രവാസിക്ക് നിലവിലെ സ്വർണ്ണവില നോക്കാതെ തന്നെ അനുവദനീയമായ അളവിൽ സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടി അടക്കാതെ തന്നെ കൊണ്ടുവരാൻ സാധിക്കും.
English Summary
UAE-based travellers flying to India must follow updated 2026 regulations. Key requirements include mandatory Air Suvidha health declarations, digital e-Arrival cards for foreign nationals, and new e-OCI cards. Additionally, duty-free gold jewellery limits for NRIs (40g for women, 20g for men) are now based strictly on weight, removing previous value caps.