Khaleda Zia: ഹസീനയുടെ രാഷ്ട്രീയശത്രു; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

Khaleda Zia passes away: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു. നവംബര്‍ 23നാണ് അണുബാധയെ തുടര്‍ന്ന് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു

Khaleda Zia: ഹസീനയുടെ രാഷ്ട്രീയശത്രു; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

Khaleda Zia

Published: 

30 Dec 2025 | 08:16 AM

ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സണുമായ ഖാലിദ സിയ (80) അന്തരിച്ചു. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഖാലിദ സിയ, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ശത്രുവായിരുന്നു. ഏതാനും മാസങ്ങളായി ധാക്കയിലെ എവർകെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.

17 വര്‍ഷത്തെ വിദേശ ജീവിതം അവസാനിപ്പിച്ച് മകന്‍ താരിഖ് റഹ്മാൻ ലണ്ടനില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മരണം. ബംഗ്ലാദേശിൽ പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ വനിതയാണ് ഖാലിദ സിയ.

ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് ഭര്‍ത്താവ്. 1981-ൽ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഖാലിദ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1984-ൽ ബിഎൻപിയുടെ നേതൃത്വം ഏറ്റെടുത്തു. പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പിയെ 1991-ല്‍ വിജയത്തിലേക്ക് നയിച്ച സിയ തുടര്‍ന്ന് പ്രധാനമന്ത്രിയായി. 1991 മുതൽ 1996 വരെയും വീണ്ടും 2001 മുതൽ 2006 വരെയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു.

Also Read: Bangladesh Man Lynched: വീണ്ടും ആൾക്കൂട്ട കൊല; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും മർദ്ദിച്ച് കൊലപ്പെടുത്തി

നവംബര്‍ 23നാണ് അണുബാധയെ തുടര്‍ന്ന് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരെ അലട്ടിയിരുന്നു. ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകാന്‍ നീക്കമുണ്ടായിരുന്നു.

നിരവധി അഴിമതി കേസുകള്‍ നേരിടുകയും, തടവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. കേസുകള്‍ രാഷ്ട്രീ പ്രേരിതമാണെന്നായിരുന്നു ഖാലിദ സിയയുടെ പ്രതികരണം. ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി സിയയെ കുറ്റവിമുക്തയാക്കി. തുടര്‍ന്ന് ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ആരോഗ്യം മോശമായത്.

Follow Us
Related Stories
യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളിലെ അനിശ്ചിതത്വം; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ഇതാ
U.S-Iran Conflict: ഇറാനിൽ ശക്തമായ ആക്രമണം തുടർന്ന് അമേരിക്ക; ബന്ദർ അബ്ബാസിൽ പ്രധാന പാലം തകർത്തു, ഇറാൻഷഹറിലും ആക്രമണം
ഇന്ത്യയില്‍ 75 രൂപ, ലണ്ടനില്‍ 830 രൂപ; ലെ ഹൽദിറാംസിലെ പാനി പൂരി ‘ഞാന്‍ ആരായേട്ടാ’!
UAE 5-Year Tourist Visa: സ്പോൺസർമാർ വേണ്ട; യു.എ.ഇയുടെ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെ കുറിച്ച് കൂടുതൽ അറിയു…!
പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ
ഹോര്‍മുസില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; ആശങ്കയിലാഴ്ത്തി കണക്കുകള്‍
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
മുട്ട കഴുകിയാണോ ഫ്രിഡ്ജിൽ വെക്കുന്നത്? തെറ്റോ ശരിയോ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല