AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turkey terror attack: തുർക്കിയിൽ ഭീകരാക്രമണം, നാല് പേർ കൊല്ലപ്പെട്ടതായി സ്ഥീകരണം; ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഭരണകൂടം

Terror attack at Turkish Aerospace Industries: തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രീസിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുമ്പ് കുർദിഷ് ഭീകരരും ഐഎസ്ഐഎസുമെല്ലാം തുർക്കിയിൽ ഭീകരാക്രമണം നടത്തിയിട്ടുണ്ട്.

Turkey terror attack: തുർക്കിയിൽ ഭീകരാക്രമണം, നാല് പേർ കൊല്ലപ്പെട്ടതായി സ്ഥീകരണം; ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഭരണകൂടം
Athira CA
Athira CA | Updated On: 23 Oct 2024 | 09:38 PM

അങ്കാറ: തുർക്കിയിൽ ഭീകരാക്രമണം. അങ്കാറയിൽ തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രിസ് ആസ്ഥാനത്താണ് ആക്രമണം. സ്ഫോടനത്തിലും വെടിവെപ്പിലും നിരവധിപേർ കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് പേർ കൊല്ലപ്പെടുകയും, 14 പേർക്ക് പരിക്കേൽക്കുകയും, രണ്ട് ഭീകരർ കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രി അലി യെർലികായ സ്ഥിരീകരിച്ചു. അവസാന ഭീകരനെ നിർവീര്യമാക്കുന്നതുവരെ ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരാക്രമണം എന്ന് സ്ഥിരീകരിച്ച് തുർക്കി ഭരണകൂടം. ആയുധധാരികൾ ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രിസ് പരിസരത്ത് നിന്ന് സ്ഫോടന ശബ്ദമുണ്ടായ‍തായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷം തോക്കുമായി ഒരാൾ സ്ഥാപനത്തിന്റെ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“>

“>

“>

 

 

 

“എയ്റോസ്പേസ് ഇൻഡസ്ട്രിസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു. ഭീകരവാദം തുടച്ചുനീക്കുന്നതിനുള്ള പോരാട്ടം തുടരും. കൊല്ലപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും” അദ്ദേഹം പറഞ്ഞു.

“>

 

തുർക്കിയിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനികളിലൊന്നാണ് തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രിസ്. ഡ്രോണുകളും യുദ്ധവിമാനങ്ങളുമാണ് കമ്പനിയിൽ നിർമ്മിക്കുന്നത്. അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുമ്പ് കുർദിഷ് ഭീകരരും ഐഎസ്ഐഎസുമെല്ലാം തുർക്കിയിൽ ഭീകരാക്രമണം നടത്തിയിട്ടുണ്ട്.