AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Fuel Price: ഇന്ധനവില പിടിച്ചുകെട്ടും! 100 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ ജി7 രാജ്യങ്ങള്‍

Fuel Prices Surge G7 to Release 100 Million Barrels of Oil: ഡീസല്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ പ്രധാന പരിഗണന നല്‍കുക. ആദ്യ ഇരുപത് ദിവസത്തിനുള്ളില്‍ ഗണ്യമായ അളവില്‍ ഡീസല്‍ വിപണിയിലെത്തിക്കും. തുടര്‍ന്ന് നാല് മാസത്തെ കാലയളവില്‍ ബാക്കി എണ്ണയും ഇന്ധന ഉല്‍പ്പന്നങ്ങളും ലഭ്യമാക്കും. ആവശ്യമായാല്‍ കൂടുതല്‍ ഡീസല്‍ ശേഖരം വിപണിയിലെത്തിക്കുന്നതിനെക്കുറിച്ചും ഐഇഎയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.

Fuel Price: ഇന്ധനവില പിടിച്ചുകെട്ടും! 100 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ ജി7 രാജ്യങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 03 Oct 2026 | 06:07 AM

ആഗോളതലത്തില്‍ ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര എണ്ണ ശേഖരത്തില്‍നിന്ന് 100 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലും ഡീസലും വിപണിയിലെത്തിക്കാന്‍ ജി7 രാജ്യങ്ങള്‍. നാല് മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി ശേഖരം വിപണിയിലെത്തിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയായ ഐഇഎയുടെ ഏകോപനത്തിലായിരിക്കും നടപടികള്‍.

ഡീസല്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ പ്രധാന പരിഗണന നല്‍കുക. ആദ്യ ഇരുപത് ദിവസത്തിനുള്ളില്‍ ഗണ്യമായ അളവില്‍ ഡീസല്‍ വിപണിയിലെത്തിക്കും. തുടര്‍ന്ന് നാല് മാസത്തെ കാലയളവില്‍ ബാക്കി എണ്ണയും ഇന്ധന ഉല്‍പ്പന്നങ്ങളും ലഭ്യമാക്കും. ആവശ്യമായാല്‍ കൂടുതല്‍ ഡീസല്‍ ശേഖരം വിപണിയിലെത്തിക്കുന്നതിനെക്കുറിച്ചും ഐഇഎയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.

ഇന്ധനവില ഉയരുന്നത് എന്തുകൊണ്ട്?

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഇതേതുടര്‍ന്നുണ്ടാകുന്ന എണ്ണ വിതരണത്തിലെ തടസങ്ങളുമാണ് ഇന്ധനവില ഉയരാനുള്ള പ്രധാന കാരണങ്ങളാകുന്നത്. പ്രത്യേകിച്ച് ഡീസല്‍ വിലയിലെ വര്‍ധന അമേരിക്കയിലും യൂറോപ്പിലും വലിയ സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയുടെ കയറ്റുമതി നിയന്ത്രണങ്ങളും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട നാശനഷ്ടങ്ങളും ആഗോള ഇന്ധന വിതരണത്തെ ബാധിച്ചിട്ടുണ്ട്.

ഇതിനിടെ ഊര്‍ജ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും ജി7 രാജ്യങ്ങള്‍ പരസ്പരം ധാരണയിലെത്തി. വിപണിയിലെ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കുന്ന തരത്തിലുള്ള കയറ്റുമതി നിരോധനങ്ങള്‍ ഒഴിവാക്കണമെന്ന് മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളോടും ജി7 ആവശ്യപ്പെട്ടു.

Also Read: Flydubai Incident: ഫ്‌ളൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാന്‍ ബന്ധമുണ്ടാകാമെന്ന് ട്രംപ്

അമേരിക്കയുടെ സമ്മര്‍ദവും ചര്‍ച്ചയില്‍

ഇന്ധനവില ഉയര്‍ന്നതിനെ തുടര്‍ന്ന് തന്ത്രപ്രധാന എണ്ണ ശേഖരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഡീസല്‍ കയറ്റുമതി നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അമേരിക്കന്‍ നിലപാടും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി. ഇതിന് പിന്നാലെയാണ് ജി7 രാജ്യങ്ങള്‍ സംയുക്തമായി അടിയന്തര ശേഖരം ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

ജി7 തീരുമാനത്തിന് പിന്നാലെ എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതായി ഐഇഎ മേധാവി ഫാതിഹ് ബിറോള്‍ പറഞ്ഞു. വിപണിയിലേക്ക് കൂടുതല്‍ വിതരണം എത്തുന്നതോടെ വിലയിലെ സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഉടന്‍ വിപണിയിലെത്തും

അടിയന്തര എണ്ണ ശേഖരത്തില്‍നിന്നുള്ള വിതരണം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നാല് മാസത്തിനുള്ളില്‍ 100 മില്യണ്‍ ബാരല്‍ എണ്ണയും ഇന്ധന ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിലൂടെ വിതരണത്തിലെ കുറവ് പരിഹരിക്കാനും വിലയിലെ അസ്ഥിരത കുറയ്ക്കാനുമാണ് ജി7 ലക്ഷ്യമിടുന്നത്. വിപണിയിലെ സാഹചര്യങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്നും ആവശ്യമായാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജി7 നേതാക്കള്‍ വ്യക്തമാക്കി.

English Summary

G7 nations plan to release 100 million barrels of oil from emergency reserves over four months as rising fuel prices and supply disruptions put pressure on global energy markets.

Follow Us