Iran War: കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക, ഗൾഫിൽ യുദ്ധഭീതി

US Launches Airstrikes on Iran After Drone Attack in Bahrain: ചൊവ്വാഴ്ച രാജ്യത്തിന് നേരെ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് കുവൈത്ത് സൈന്യത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടനശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തടഞ്ഞതിന്റെ ഫലമാണെന്നും സൈന്യം വ്യക്തമാക്കി.

Iran War: കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക, ഗൾഫിൽ യുദ്ധഭീതി

പ്രതീകാത്മക ചിത്രം

Published: 

18 Nov 2026 | 06:04 AM

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി സൈന്യം അറിയിച്ചു. ഇറാന്‍, അമേരിക്കന്‍ സൈനിക റഡാര്‍ സംവിധാനത്തിന് നേരെ ബഹ്റൈനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ഖഷം ദ്വീപില്‍ അമേരിക്ക വ്യോമാക്രമണവും നടത്തി. മേഖലയില്‍ സമാധാന കരാറിനായുള്ള നയതന്ത്ര നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.

ചൊവ്വാഴ്ച രാജ്യത്തിന് നേരെ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് കുവൈത്ത് സൈന്യത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടനശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തടഞ്ഞതിന്റെ ഫലമാണെന്നും സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.

യുഎസ് റഡാര്‍ സംവിധാനം ലക്ഷ്യമിട്ട് ഇറാന്‍

ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ റഡാര്‍ സംവിധാനത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. ഇറാന്റെ വ്യോമാതിര്‍ത്തിയിലേക്ക് അമേരിക്കന്‍ സൈനിക ഡ്രോണുകള്‍ തുടര്‍ച്ചയായി കടന്നുകയറുന്നതിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം.

Also Read: Iran Attack: ഡ്രോൺ ആക്രമണം തടയാൻ സംവിധാനമില്ല; കുവൈത്തിലെ സൈനികരുടെ മരണത്തിൽ പെന്റഗണിന് വീഴ്ച

എന്നാല്‍ ബഹ്റൈന്റെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ സൈനിക ഉപകരണങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡും വ്യക്തമാക്കി.

ഖഷം ദ്വീപില്‍ അമേരിക്കയുടെ തിരിച്ചടി

ബഹ്റൈനിലെ ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ തെക്കന്‍ ദ്വീപായ ഖഷമില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞു. ഇറാന്‍ നേരത്തെ ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് നടപടിയെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലും കപ്പലുകള്‍ക്ക് ഭീഷണി

അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയും ആക്രമണ ഭീഷണി തുടരുകയാണ്. ചൊവ്വാഴ്ച കടലിടുക്ക് കടക്കുന്നതിനിടെ മൂന്ന് എണ്ണക്കപ്പലുകള്‍ നാവിക മൈനുകളില്‍ തട്ടിയതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ പ്രധാന കപ്പല്‍പാതകളില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്തതായി അമേരിക്കന്‍ സൈന്യം അറിയിച്ചു.

English Summary

Tensions in the Gulf have escalated after Kuwait reported drone attacks and Iran claimed a strike on a US radar system in Bahrain. The US responded with airstrikes on Iran’s Qeshm Island, raising concerns over regional security and shipping through the Strait of Hormuz.

Loading...
Unable to load recommendations.
Follow Us
Related Stories
UAE to India Remittance: നാട്ടിലേക്ക് പണമയക്കാൻ പ്ലാനുണ്ടോ? ഏറ്റവും മികച്ച നിരക്കും കുറഞ്ഞ ഫീസും നൽകുന്ന 5 യു.എ.ഇ ആപ്പുകൾ ഇതാ!
Gold Rate: ദുബായിൽ സ്വർണവില റെക്കോർഡ് ഇടിവിൽ; വാങ്ങണോ, കാത്തിരിക്കണോ?
ബാങ്കിംഗും, വിമാന സർവ്വീസും; ഇപ്പോൾ രഹസ്യ ആശയവിനിമയ സംവിധാനവും തകരാറിൽ; പിന്നിൽ?
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നാടായ ഗോപാൽഗഞ്ചിൽ വീണ്ടും സംഘർഷം; പോലീസ് സ്റ്റേഷനും എം.പിയുടെ വീടിനും തീയിട്ടു
UAE Holiday: യു.എ.ഇ ദേശീയ ദിനാഘോഷം, സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു, ഒഴിവു ദിനങ്ങൾ ഇതൊക്കെ
ക്വാഡ് ഉച്ചകോടിക്കായി മോദി മനിലയിൽ; ‘കരുത്തൻ’ എന്ന് പ്രശംസിച്ച് ട്രംപ്! ശ്രദ്ധാകേന്ദ്രമായി ഇന്ത്യ-ഫിലിപ്പീൻസ് പ്രതിരോധ സഹകരണം
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ