Vira Video: ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക്; മിന്നൽ വേഗത്തിൽ കൈകളിലൊതുക്കി യുവാവ്: കൈയടിച്ച് സോഷ്യൽ മീഡിയ
Heroic moment captured on Video: അഹമ്മദ് റജബ് എന്ന യുവാവാണ് വൈറല്‍ വീഡിയോയിലെ ഹീറോ. സെക്കൻഡുകൾക്കുള്ളിൽ കുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിച്ചു. കുട്ടി നിലത്തു വീഴുന്നതിന് തൊട്ടുമുമ്പ് ഓടിയെത്തിയ റജബ്, തന്റെ കൈകളിൽ കുട്ടിയെ സുരക്ഷിതമായി കോരിയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ അതിവേഗം പ്രചരിച്ചു.
കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ അഞ്ച് വയസ്സുകാരനെ മിന്നൽ വേഗത്തിൽ രക്ഷപ്പെടുത്തിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഈജിപ്തിലെ ഗിസയിലാണ് സംഭവം. അഹമ്മദ് റജബ് എന്ന യുവാവാണ് വൈറല്‍ വീഡിയോയിലെ ഹീറോ. അർദ് എൽ-ലെവ പ്രദേശത്തെ ഒരു കടയ്ക്ക് സമീപം ഇദ്ദേഹം നില്‍ക്കുമ്പോഴാണ് സംഭവം. സെക്കൻഡുകൾക്കുള്ളിൽ കുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിച്ചു. കുട്ടി നിലത്തു വീഴുന്നതിന് തൊട്ടുമുമ്പ് ഓടിയെത്തിയ റജബ്, തന്റെ കൈകളിൽ കുട്ടിയെ സുരക്ഷിതമായി കോരിയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ അതിവേഗം പ്രചരിച്ചു. യുവാവിന്റെ പ്രവൃത്തിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കൈയടി ലഭിക്കുകയാണ്.
സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആളുകളുടെ ബഹളവും കരച്ചിലും കേട്ട് കെട്ടിടത്തിന് നേരെ നോക്കിയതെന്ന് റജബ് പറഞ്ഞു. കുട്ടിയുടെ അടുത്തെത്താൻ കഴിയുമോ എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടാത്തത്ര വേഗത്തിലാണ് കാര്യങ്ങൾ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ച് പോലും ചിന്തിക്കാന്‍ അപ്പോള്‍ സാധിച്ചില്ലെന്ന് അൽ ഹദത്ത് ചാനലിനോട് സംസാരിക്കവെ റജബ് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ:
🇪🇬 𝐒𝐨𝐦𝐞𝐭𝐢𝐦𝐞𝐬, 𝐚 𝐬𝐩𝐥𝐢𝐭-𝐬𝐞𝐜𝐨𝐧𝐝 𝐜𝐚𝐧 𝐜𝐡𝐚𝐧𝐠𝐞 𝐚 𝐥𝐢𝐟𝐞 𝐟𝐨𝐫𝐞𝐯𝐞𝐫.
In Giza, Egypt, Ahmed Ragab heard screams and looked up to see a little boy, around four years old, falling from a second-floor balcony.
The child briefly became tangled in a washing line, slowing his fall just enough for Ahmed to react. Without hesitation, he ran underneath and caught the boy in his arms, saving him from a potentially tragic fall.
Then came the most human moment. Once the child was safe, Ahmed sat down against a mattress in the street, visibly shaken, as the reality of what had just happened began to sink in.
“I had no time to think or calculate the risks. All I wanted was to save this child.”
Sometimes instinct takes over before fear has a chance to speak, and one quick reaction can change everything. ❤️
— Rula El Halabi (@Rulaelhalabi) October 4, 2026
ഒരു കുട്ടി താഴേക്ക് വീഴുന്നത് നോക്കിനിൽക്കാൻ കഴിയാത്തതിനാൽ, താൻ സ്വാഭാവികമായി മുന്നോട്ട് കുതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലത്ത് വീഴുന്നതിന് തൊട്ടുമുമ്പ് കുട്ടിയെ പിടിക്കാന്‍ സാധിച്ചെന്നും, കുട്ടി സുരക്ഷിതനായ ശേഷമാണ് നടന്ന സംഭവത്തിന്റെ ഗൗരവം തനിക്ക് മനസ്സിലായതെന്നും റജബ് പറഞ്ഞു.
വിശദീകരിക്കാൻ കഴിയില്ല
ഇത്രയും പെട്ടെന്ന് എങ്ങനെ പ്രതികരിക്കാൻ കഴിഞ്ഞുവെന്ന് ഇപ്പോഴും വിശദീകരിക്കാൻ കഴിയില്ലെന്ന് റജബ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ സംഭവം നൂറു തവണ ആവർത്തിച്ചാൽ പോലും അതേ കൃത്യതയോടെ വീണ്ടും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു കുട്ടിയാണ് അഞ്ച് വയസുകാരന്‍ വീഴാന്‍ തുടങ്ങുന്നത് റജബിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് മറ്റു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റജബിന്റെ സമയോചിതമായ ഇടപെടലിനെയും മനസ്സാന്നിധ്യത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്.
താനൊരു ഹീറോയാണെന്ന തരത്തിലുള്ള പ്രതികരണങ്ങളെ റജബ് നിഷേധിച്ചു. ചുരുങ്ങിയ സെക്കൻഡുകളിൽ കുട്ടി നിലത്തു വീഴുന്നത് തടയുക മാത്രമായിരുന്നു ഏക ചിന്തയെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടികളെ ശ്രദ്ധയോടെ നോക്കണമെന്നും കുട്ടികൾക്ക് കയറിനിൽക്കാൻ പാകത്തിൽ കസേരകളോ മറ്റ് വസ്തുക്കളോ ബാൽക്കണിയിലോ ജനലിനടുത്തോ വെക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
A young Egyptian man, Ahmed Ragab, heroically caught a five-year-old boy falling from a balcony in Giza. Alerted by shouting, Ragab reacted instinctively and caught the child just before he hit the ground. Footage of the dramatic rescue went viral, earning him widespread praise across social media. Ragab downplayed his heroism and urged parents to secure balconies to keep children safe.