AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Woman Missing: വിവാഹത്തിനായി യു.എസിലെത്തി; ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഇന്ത്യക്കാരിയെ കാണാനില്ലെന്ന് പരാതി

Indian Woman Missing in US : ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരി സിമ്രാനെയാണ് കാണാതായത്. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനായാണ് യുവതി ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയത്. ഇതിനു ശേഷിമാണ് യുവതിയെ കാണാതായത്.

Indian Woman Missing: വിവാഹത്തിനായി യു.എസിലെത്തി; ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഇന്ത്യക്കാരിയെ കാണാനില്ലെന്ന് പരാതി
Indian Woman MissingImage Credit source: x (twitter)
Sarika KP
Sarika KP | Published: 29 Jun 2025 | 08:51 PM

സ്വന്തം വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യക്കാരിയെ കാണാനില്ലെന്ന് പരാതി. ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരി സിമ്രാനെയാണ് കാണാതായത്. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിനായാണ് യുവതി ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയത്. ഇതിനു ശേഷിമാണ് യുവതിയെ കാണാതായത്.

സംഭവത്തിൽ ലിൻഡെൻവോൾഡ് പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇവർ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഫോൺ നോക്കി ആരെയോ കാത്തുനിൽക്കുന്ന സിമ്രാനെ കാണാം. അവരുടെ മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. ചാരനിറത്തിലുള്ള പാന്‍റും വെള്ള ടീ ഷർട്ടും കറുത്ത ഫ്ലിപ്പ് ഫ്ലോപ്പുമാണ് സിമ്രാൻ ധരിച്ചത്. വജ്രം പതിച്ച ചെറിയ കമ്മലും ഉണ്ടായിരുന്നു. 5 അടി 4 ഇഞ്ച് ഉയരമുള്ള സിമ്രാന് നെറ്റിയുടെ ഇടതുവശത്ത് ചെറിയ പാടുമുള്ളതായി പൊലീസ് വ്യക്തമാക്കി. എന്നാൽ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ച് ദിവസങ്ങൾക്കുശേഷം ബുധനാഴ്ചയാണ് പരാതി ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്.

Also Read:ഭാര്യ വിവാഹമോചനം നേടി; നിരാശയില്‍ ട്രെയിനിന് തീയിട്ട് വയോധികന്‍

നിശ്‌ചയിച്ച വിവാഹത്തിനായാണ് യുവതി ഇവിടെയെത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ വിവാഹത്തിന്റെ പേരിൽ യുഎസിലെത്താൻ എത്താനുള്ള ശ്രമമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം യുവതിക്ക് യുഎസില്‍ ബന്ധുക്കളില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇം​ഗ്ലീഷ് സംസാരിക്കാൻ യുവതിക്ക് അറിയില്ല. ഇവിടെയെത്തിയ യുവതി വൈഫൈ ഉപയോഗിച്ചാണ് മൊബൈല്‍ ഉപയോഗിച്ചത്. അതിനാൽ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്ത്യയിലുള്ള യുവതിയുടെ കുടുംബവുമായി ബന്ധപ്പെട്ടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.