Viral Video: ഭാര്യ വിവാഹമോചനം നേടി; നിരാശയില്‍ ട്രെയിനിന് തീയിട്ട് വയോധികന്‍
Viral Video From South Korea: യെയോനിനോരു സ്‌റ്റേഷനും മാപ്പോ സ്‌റ്റേഷനും ഇടയിലുള്ള തുരങ്കത്തിലൂടെ ട്രെയിന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് വോണ്‍ പെട്രോളൊഴിച്ച് ട്രെയിനില്‍ തീയിട്ടത്. യാത്രക്കാര്‍ ഉടന്‍ തന്നെ മറ്റ് ബോഗികളിലേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.
സോള്‍: ഭാര്യ വിവാഹമോചനം നേടിയതിന്റെ മനോവിഷമത്തില്‍ ഓടുന്ന ട്രെയിനിന് തീയിട്ട് വയോധികന്‍. ദക്ഷിണ കൊറിയയിലെ സോള്‍ സബ്‌വേ ലൈനിലാണ് സംഭവം. മെയ് 30 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ട്രെയിനിനുള്ളില്‍ തീയിട്ടതിന് വോണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യെയോനിനോരു സ്‌റ്റേഷനും മാപ്പോ സ്‌റ്റേഷനും ഇടയിലുള്ള തുരങ്കത്തിലൂടെ ട്രെയിന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് വോണ്‍ പെട്രോളൊഴിച്ച് ട്രെയിനില്‍ തീയിട്ടത്. യാത്രക്കാര്‍ ഉടന്‍ തന്നെ മറ്റ് ബോഗികളിലേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.




വൈറലായ വീഡിയോ
서울지하철 5호선 방화범 CCTV
사망자 없는게 기적이네요 pic.twitter.com/IQMowGZkWH— 브이몬 (@XXV_mon) June 25, 2025
തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായ പുക ശ്വസിച്ച് 22 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കൊലപാതകശ്രമം, ഓടുന്ന ട്രെയിനിന് തീയിടുക, റെയില്‍വേ സുരക്ഷ നിയമ ലംഘനം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വോണിനെതിരെ കേസെടുത്തത്.
Also Read: Viral Video: കാഴ്ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും ചെറിയ കാര്‍
ഭാര്യ വിവാഹ മോചനം നേടിയതിലുള്ള നിരാശയാണ് വോണിനെ ട്രെയിനിന് തീയിടാന്‍ പ്രേരിപ്പിച്ചതെന്ന് സിയോണ്‍ സതേണ്‍ സഡിസ്ട്രിക്ട് പ്രോസിക്യൂട്ടര്‍ ഓഫീസ് വ്യക്തമാക്കുന്നു. വോണിന്റെ വിചാരണ ആരംഭിച്ചു.