Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌

Iran Opens Strait Of Hormuz: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ച് ഇറാന്‍. കടലിടുക്ക് പൂർണ്ണമായും തുറക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. 'നന്ദി' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുമെന്നും ട്രംപ്.

Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌

ഡൊണാൾഡ് ട്രംപ്

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 04:40 PM

ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്ക് (Strait Of Hormuz) എല്ലാ വാണിജ്യ കപ്പലുകൾക്കും വേണ്ടി തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ച് ഇറാന്‍. കടലിടുക്ക് പൂർണ്ണമായും തുറക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. എക്‌സിലെ ഒരു പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.

“ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, ഹോർമുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത ശേഷിക്കുന്ന വെടിനിർത്തൽ കാലയളവിൽ പൂർണ്ണമായും തുറന്നിരിക്കും,” എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്‌സില്‍ കുറിച്ചത്.

ലെബനനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തലിനെക്കുറിച്ചാണോ അതോ ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തലിനെക്കുറിച്ചാണോ അരഗ്ചി പരാമര്‍ശിച്ചതെന്ന് പോസ്റ്റിൽ നിന്നും വ്യക്തമല്ല. ഉടനടി പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ‘നന്ദി’ എന്നായിരുന്നു അരഗ്ചിയുടെ പോസ്റ്റിന് ട്രംപ് നൽകിയ മറുപടി.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്‌സ് പോസ്റ്റ്

Also Read: Israel-Lebanon: ഒടുക്കം സമാധാനം; ലെബനനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

കടലിടുക്ക് തുറന്നിട്ടുണ്ടെങ്കിലും, ഇറാനുമായുള്ള ‘ഇടപാട്’ പൂർത്തിയാകുന്നതുവരെ യുഎസിന്റെ നാവിക ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ക്രൂഡ് ഓയിൽ വില 10 ശതമാനം കുറഞ്ഞതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ