Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍

Will Iran Sign a Deal Today? Trump and Pakistan Say Yes, Tehran Says Not Yet: കരാറില്‍ നാളെ ഒപ്പുവെക്കും, ഒപ്പുവെച്ച ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കും, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴിയാണ് ട്രംപ് അറിയിച്ചത്. തന്റെ കരാര്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉണ്ടാക്കിയ കരാറില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും ട്രംപ്.

Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍

ഡൊണാൾഡ് ട്രംപ്

Published: 

14 Jun 2026 | 06:24 AM

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ ഞായറാഴ്ച സമാധാന കരാറില്‍ ഒപ്പുവെക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കരാര്‍ ഒപ്പിട്ട ഉടന്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഉടന്‍ ഒരു കരാറില്‍ ഏര്‍പ്പെടാനില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

കരാറില്‍ നാളെ ഒപ്പുവെക്കും, ഒപ്പുവെച്ച ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കും, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴിയാണ് ട്രംപ് അറിയിച്ചത്. തന്റെ കരാര്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉണ്ടാക്കിയ കരാറില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും ട്രംപ് അവകാശപ്പെടുന്നു. ഒബാമയുടെ കരാര്‍ ഇറാനെ വേഗത്തില്‍ ആണവായുധ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.

ബരാക് ഹുസൈന്‍ ഒബാമ ഇറാനുമായി ഉണ്ടാക്കിയ കരാര്‍, ആണവായുധത്തിലേക്കുള്ള എളുപ്പവും മനോഹരവും സുഗമവുമായ പാതയായിരുന്നു. ആറ് വര്‍ഷം മുമ്പ് തന്നെ ഇറാന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഈ കരാര്‍ മുഖേന എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ തന്റെ കരാര്‍ അതില്‍ നിന്നെല്ലാം നേരെ വിപരീതമാണ്. ആണവായുധങ്ങള്‍ക്കെതിരെ ഒരു മതിലാണത്, ട്രംപ് പറഞ്ഞു.

ഇറാന് ഇനി ആണവായുധം ഉണ്ടാകില്ലെന്ന് ട്രംപ്

ഇറാന്‍ ഇതുവരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക, അത് സ്വന്തമാക്കിയ ശേഷം നശിപ്പിക്കാനാണ് പദ്ധതിയെന്നും പോസ്റ്റിലൂടെ ട്രംപ് പറഞ്ഞു.

എല്ലാം ശാന്തമാകുമ്പോള്‍ ഉചിതമായ സമയത്ത് ഞങ്ങള്‍ അകത്തുകടന്ന്, മുങ്ങിപ്പോയ ഗ്രാനൈറ്റ് പര്‍വതങ്ങള്‍ക്കടിയില്‍ നിന്നും ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന ന്യൂകിയര്‍ പൊടി പുറത്തെടുക്കും. ഞങ്ങളുടെ ബി-2 ബോംബര്‍മാരുടെയും അവരുടെ മിടുക്കന്മാരായ പൈലറ്റുമാരുടെയും സഹായത്തോടെ ഇറാനിലോ അമേരിക്കയിലോ വെച്ച് അത് ഇല്ലാതാക്കുമെന്നും, ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also Read: Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ് 

പദ്ധതി പൂര്‍ണമായി നടപ്പാക്കേണ്ടത് വളരെ അനിവാര്യമാണ്. ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കാനും ട്രംപ് മറന്നില്ല.

ഈ പ്രക്രിയയെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍, മറ്റൊരു ബദല്‍ മാര്‍ഗം അമേരിക്കയുടെ കൈവശമുണ്ട്, അതോടെ ഇറാന്‍ പിന്നീടൊരിക്കലും ആണവായുധം ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ്.

കരാറിലേക്ക് ഞങ്ങളില്ല

സമാധാന കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് അറിയിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ്. വരും ദിവസങ്ങളില്‍ ചിലപ്പോള്‍ ഇറാന്‍ കരാറില്‍ ഒപ്പുവെച്ചേക്കാം, അത് തള്ളിക്കളയാനാകില്ലെന്നും ബഗായ് പറഞ്ഞു.

കരാറില്‍ ഒപ്പുവെക്കുന്ന തീയതിയെ കുറിച്ചും അതിലെ നിബന്ധനകളെ കുറിച്ചും ഇനിയും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ജാഗ്രത പുലര്‍ത്തിയതിന് ശേഷം മാത്രമേ കരാറിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു.

English Summary

Donald Trump and Pakistan have expressed optimism that an agreement with Iran could be signed today. However, officials in Tehran have indicated that more time may be needed to finalize the negotiations, raising uncertainty over the timing of a potential deal.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ