Middle East Conflict: ആശങ്ക വേണ്ട; ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍

Iran Opens Strategic Hormuz Passage to India and Four Key Allies: ഹോര്‍മുസ് വഴി കടന്നുപോകുന്ന ചില കപ്പലുകള്‍ ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കുന്നതല്ല. ചിലത് മറ്റ് തുറമുഖങ്ങളിലേക്കും സര്‍വീസ് നടത്തുന്നവയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പാചക വാതകം എടുക്കുന്നതിനായി 18 എല്‍പിജി ടാങ്കറുകള്‍ കടലിടുക്കിലേക്ക് പ്രവേശിക്കാനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍.

Middle East Conflict: ആശങ്ക വേണ്ട; ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍

നരേന്ദ്ര മോദി

Published: 

27 Mar 2026 | 06:06 AM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറന്ന് നല്‍കണമെന്ന ഇസ്രായേലിന്റെയും യുഎസിന്റെയും ആവശ്യം ശക്തമാകുന്നതിനിടെ സുപ്രധാന നീക്കവുമായി ഇറാന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് സുഹൃദ് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കലിടുക്ക് കടക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് രാജ്യം. ഇന്ത്യ, പാകിസ്ഥാന്‍, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടക്കാനുള്ള അനുമതി നല്‍കിയതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

സുഹൃത്തുക്കളെന്ന് കരുതുന്ന ചില രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഞങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്കാണ് ഹോര്‍മുസ് കടക്കാനാകുക. ഇറാന്റെ എതിരാളികളുമായി ബന്ധപ്പെട്ട കപ്പലുകളെ തന്ത്രപരമായ ജലപാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ല. ഇതൊരു യുദ്ധമേഖലയാണ്, അതിനാല്‍ ശത്രുക്കളുടെ കപ്പലുകള്‍ പ്രവേശനമില്ലെന്നും, ഇറാന്‍ വിദേശകാര്യ മന്ത്രി സ്റ്റേറ്റ് ടിവി വഴി പറഞ്ഞു.

ഹോര്‍മുസ് വഴി കടന്നുപോകുന്ന ചില കപ്പലുകള്‍ ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കുന്നതല്ല. ചിലത് മറ്റ് തുറമുഖങ്ങളിലേക്കും സര്‍വീസ് നടത്തുന്നവയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പാചക വാതകം എടുക്കുന്നതിനായി 18 എല്‍പിജി ടാങ്കറുകള്‍ കടലിടുക്കിലേക്ക് പ്രവേശിക്കാനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍.

നിരന്തരമായ നയതന്ത്ര ശ്രമങ്ങളിലൂടെയാണ് ഇന്ത്യയ്ക്ക് നേരെ ഇറാന്‍ പച്ചക്കൊടി വീശിയത്. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി രണ്ട് തവണ ചര്‍ച്ച നടത്തി. കടലിടുക്ക് ഉപരോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മോദി അദ്ദേഹത്തെ അറിയിച്ചിരുന്നു.

Also Read: Middle East Conflict: യുദ്ധം തുടരും; നിര്‍ത്താമെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇറാന്‍ സമ്മതിച്ചില്ല

അതേസമയം, യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍-ഇസ്രായേല്‍ കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടണമെങ്കില്‍ അഞ്ച് വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന ആവശ്യമാണ് ഇറാന്‍ ട്രംപിന് മുന്നില്‍ വെച്ചിരിക്കുന്നത്. അല്ലാത്തപക്ഷം യുദ്ധവിരാമം ഉണ്ടാകില്ല.

Loading...
Unable to load recommendations.
Follow Us
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?