Iran Israel Conflict: ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍; ഖമേനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു

Israel-Iran conflict intensifies: എല്ലാവരോടും ടെഹ്‌റാനിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ അമേരിക്കയുമായി ഒരു ആണവ കരാറിൽ ഒപ്പുവെക്കണമായിരുന്നുവെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു

Iran Israel Conflict: ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍; ഖമേനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു

ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സ്ഥലം

Published: 

17 Jun 2025 | 06:46 AM

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നു ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ടെഹ്‌റാനില്‍ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ഏകദേശം 95 ലക്ഷം പേരാണ് ടെഹ്‌റാനില്‍ താമസിക്കുന്നത്. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമില്ലെന്നും, എന്നാല്‍ ആക്രമണങ്ങളുടെ ഭാഗമായി അത് സംഭവിച്ചാല്‍ അതിശയിക്കേണ്ടതില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്നും എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.

ഇറാനിലെ ഒരു ടെലിവിഷന്‍ ചാനലിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംപ്രേക്ഷണം താല്‍ക്കാലികമായി തടസപ്പെട്ടു. പിന്നീട് ചാനലിന്റെ പ്രവര്‍ത്തനം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ടെഹ്‌റാന്റെ വ്യോമ നിയന്ത്രണം പിടിച്ചെടുത്തെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിനാണ് ഇക്കാര്യം പറഞ്ഞത്. ഇറാനിലെ 120 ലധികം ഉപരിതല-ഉപരിതല മിസൈൽ ലോഞ്ചറുകൾ, രണ്ട് എഫ്‌-14 വിമാനങ്ങള്‍ എന്നിവ തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു.

ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഒരു ഉന്നത വിഭാഗമായ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ കീഴിലുള്ള ടെഹ്‌റാനിലെ 10 കമാൻഡ് സെന്ററുകൾ യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാന്റെ പ്രധാന വാതക ഉൽപാദന കേന്ദ്രമായ സൗത്ത് പാർസിൽ മൂന്ന് ഡ്രോണുകൾ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 100 മിസൈലുകൾ വിക്ഷേപിച്ചെന്നാണ് ഇറാന്റെ അവകാശവാദം. തിങ്കളാഴ്ച പുലർച്ചെ തൊട്ടുമുമ്പ് ടെൽ അവീവിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിയൻ മിസൈലുകൾ വടക്കൻ നഗരമായ ഹൈഫയിലെ ഒരു എണ്ണ ശുദ്ധീകരണശാലയിൽ പതിച്ചു.

Read Also: Israel-Iran Conflict: ടെഹ്‌റാന്റെ മേല്‍ പൂര്‍ണ വ്യോമനിയന്ത്രണം നേടിയതായി അവകാശപ്പെട്ട് ഇസ്രായേല്‍; ചാനലിന് നേരെ ആക്രമണം

ഇറാന്‍ ഇസ്രായേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് എട്ടു പേരെങ്കിലും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഇസ്രായേലില്‍ 24 പേര്‍ കൊല്ലപ്പെടുകയും, അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുനൂറിലേറെ പേരാണ് ഇറാനില്‍ മരിച്ചത്. ഇറാനിൽ 1,277 പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ടെഹ്‌റാനില്‍ നിന്നു ഒഴിയണമെന്ന് ട്രംപ്‌

എല്ലാവരോടും ടെഹ്‌റാനിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ അമേരിക്കയുമായി ഒരു ആണവ കരാറിൽ ഒപ്പുവെക്കണമായിരുന്നുവെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
‘മുൻ പ്രസിഡൻ്റുമാർ ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്യുന്നു’; ഇറാന് നേരെ ഇനിയും കനത്ത ആക്രമണം നടത്തിയേക്കുമെന്ന് ട്രംപ്
യു.എ.ഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; നാല് കേന്ദ്രങ്ങൾ അടച്ചു, സേവനം ഇനി 12 കേന്ദ്രങ്ങളിൽ
സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി അമേരിക്ക
Israel-Iran Conflict: ട്രംപിന്റെ എതിർപ്പ്; ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണപദ്ധതി മാറ്റിവെച്ചു
ദുബായ്-ഷാർജ അതിർത്തി മുതൽ റാസൽഖൈമ വരെ; യു.എ.ഇയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഹൈവേ
France Protest: ഫ്രാൻസ് തീവ്ര ഇസ്‌ലാമിന് കീഴടങ്ങിയെന്ന് നെതന്യാഹു; മാക്രോണിനെതിരെ വിമർശനം
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി