Iran-Israel War: തിരിച്ചടി തുടര്‍ന്ന് ഇറാന്‍; ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

Iranian drone strike Dubai: സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചു. അതിവേഗം തീയണയ്ക്കാന്‍ സാധിച്ചത് വന്‍ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ദുബായ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകാണ്ടയെന്നും യുഎഇ ഭരണകൂടം അറിയിച്ചു

Iran-Israel War: തിരിച്ചടി തുടര്‍ന്ന് ഇറാന്‍; ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

Representational Image

Edited By: 

Jenish Thomas | Updated On: 18 Mar 2026 | 03:25 PM

ദുബായ്: അമേരിക്കയ്ക്ക് തിരിച്ചടി നല്‍കി ഇറാന്‍. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ഇറാന്റെ കനത്ത ഡ്രോണാക്രമണം. ദുബായിലും ദോഹയിലുമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ കെട്ടിടത്തിന് തീപിടിച്ച് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഖത്തര്‍ തലസ്ഥാനത്തും യുണൈറ്റ് അറബ് എമിറേറ്റ്‌സിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി വിവരമുണ്ട്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചു. അതിവേഗം തീയണയ്ക്കാന്‍ സാധിച്ചത് വന്‍ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ദുബായ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറാനെതിരെ കഴിഞ്ഞ ശനിയാഴ്ചയാണ് യുഎസും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചത്. ഇതോടെ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യാക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുള്ള യുഎസ് കോണ്‍സുലേറ്റുകള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇറാന്റെ ആക്രമണം.

യുദ്ധം നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ, സമവായ ചര്‍ച്ചയ്ക്ക് ഇറാന്‍ ശ്രമിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത് വളരെ വൈകിയാണെന്നും ഇനി അതുകൊണ്ട് പ്രയോജനമില്ലെന്നും ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴി അറിയിച്ചതിന് പിന്നാലെയായിരുന്നു കോണ്‍സുലേറ്റ് ആക്രമണം.

Also Read: Iran-Israel War: ഇറാന് ഇനി പരമോന്നത നേതാവ് ഉണ്ടാകില്ലേ? തെരഞ്ഞെടുപ്പ് കെട്ടിടം തകര്‍ത്ത് മിസൈല്‍

അതേസമയം, കഴിഞ്ഞ ദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ വലിയ തോതിലുള്ള ആക്രമണം അഴിച്ചുവിട്ടിരുന്നു. നഗരത്തിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഒന്നില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന കെട്ടിടവും ഇരുവരും തകര്‍ത്തിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ