Iran Israel Attack: ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും

Iran Israel Conflict Escalates With First Missile Strike Since April Ceasefire: ഇസ്രായേല്‍ ആദ്യം ആക്രമിച്ചു, അതിന് മറുപടിയായി ഇറാനും ആക്രമണം നടത്തി, ഇനി മറ്റൊരു ആക്രമണത്തിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള അന്തിമ കരാര്‍ സംഭവിക്കുന്നതിന് തൊട്ടടുത്താണ് നമ്മള്‍. അത് വളരെ നല്ലൊരു കരാറായിരിക്കും. ഇസ്രായേലിന്റെ പ്രത്യാക്രമണം കാരണം കരാര്‍ സംഭവിക്കാതിരിക്കാന്‍ പാടില്ലെന്നും ട്രംപ്.

Iran Israel Attack: ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും

ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം

Published: 

08 Jun 2026 | 06:15 AM

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായി ഇസ്രായേലിനെ നേരെ ആക്രമണം നടത്തി ഇറാന്‍. രാജ്യത്തെ ലക്ഷ്യമാക്കി 11 മിസൈലുകള്‍ വിക്ഷേപിച്ചു. ഇവയെല്ലാം തടഞ്ഞതായി ഇസ്രായേലി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇറാന്‍ ശക്തമായ ഭാഷയില്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടത്താനുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണ് സൈന്യം.

ഇറാന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍, ഇറാഖ്, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചു. ഇറാനെതിരെ പ്രതികാരം നടപടികള്‍ വേണ്ടെന്ന കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൂടുതല്‍ സൈനിക നടപടി ഉണ്ടാകുന്നത് ഇറാനും യുഎസും തമ്മില്‍ സംഭവിക്കാന്‍ പോകുന്ന സമാധാന കരാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്തും.

ഇസ്രായേല്‍ ആദ്യം ആക്രമിച്ചു, അതിന് മറുപടിയായി ഇറാനും ആക്രമണം നടത്തി, ഇനി മറ്റൊരു ആക്രമണത്തിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള അന്തിമ കരാര്‍ സംഭവിക്കുന്നതിന് തൊട്ടടുത്താണ് നമ്മള്‍. അത് വളരെ നല്ലൊരു കരാറായിരിക്കും. ഇസ്രായേലിന്റെ പ്രത്യാക്രമണം കാരണം കരാര്‍ സംഭവിക്കാതിരിക്കാന്‍ പാടില്ലെന്നും ട്രംപ്.

ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഹൈഫ, സിസേറിയ, ഹദേര എന്നിവ ഉള്‍പ്പെടെയുള്ള വടക്കന്‍-മധ്യ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. പൊതുജനങ്ങളോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ മിസൈല്‍ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ അടിയന്തര സേവന വിഭാഗമായ മാഗന്‍ ഡേവിഡ് അഡോം പറഞ്ഞു.

മിസൈലാക്രമണം ഇസ്രായേലിനുള്ള മറുപടി

ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയും മുന്നറിയിപ്പുമായിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ പ്രതികരിച്ചു. ഇറാനോ ലെബനനോ എതിരെയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ടെഹ്‌റാന്‍ വ്യക്കമാക്കി.

Also Read: Israel Attack: ഫലസ്തീന്‍ കുട്ടികളെ വിടാതെ ഇസ്രായേല്‍; ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചു

ലെബനനില്‍ സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതിന് ഇസ്സാമില് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഘര്‍ഷം വ്യാപിപ്പിക്കുകയോ ഇറാന്റെ ആക്രമണത്തോടെ പ്രതികരിക്കുകയോ ചെയ്താല്‍ കൂടുതല്‍ തകര്‍ച്ചയും കടുത്ത പ്രഹരവും ഇസ്രായേല്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

ഭീകരതയുടെ പാതയില്‍ ഇറാന്‍

ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇസ്രായേലും രംഗത്തെത്തി. ഇറാനിയന്‍ ഭീകര ഭരണകൂടം വീണ്ടും ഭീകരതയുടെ പാത തിരഞ്ഞെടുത്തതിലൂടെ ഗുരുതരമായ തെറ്റ് ചെയ്തൂവെന്നാണ് ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറയുന്നത്. രാജ്യതലവന്മാര്‍ പച്ചക്കൊടി കാണിച്ചാലുടന്‍ ശത്രുവിന് അതിശക്തമായ മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറും പ്രതികരിച്ചു.

ബെയ്‌റൂട്ടിലെ ആക്രമണങ്ങള്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണെന്നും ഇസ്രായേല്‍ പറയുന്നുണ്ട്. വടക്കന്‍ ഇസ്രായേലിലെ താമസക്കാര്‍ക്കെതിരായ ഹിസ്ബുള്ളയുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ദാഹിയേയില്‍ തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഡെഫ്രിന്‍ പ്രതികരിച്ചു.

English Summary

Iran launched missiles toward Israel for the first time since the April ceasefire, raising fears of renewed conflict in the Middle East. The escalation has prompted heightened security measures, with US forces across the region remaining on high alert amid growing regional tensions.

Follow Us
Related Stories
Philippines Earthquake: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി
Uae Salary Rules June 2026: യുഎഇയിൽ വിപ്ലവകരമായ മാറ്റം; ശമ്പളം ഇനി എല്ലാ മാസവും ഒന്നാം തീയതി തന്നെ നൽകണം, നിയമം പ്രാബല്യത്തിൽ
Flights Between Kochi and Riyadh: പ്രവാസികൾക്ക് ആശ്വാസം; കൊച്ചി – റിയാദ് സെക്ടറിലേക്ക് പുതിയ സർവീസുകളുമായി ആകാശ എയർ
Israel Attack: ഫലസ്തീന്‍ കുട്ടികളെ വിടാതെ ഇസ്രായേല്‍; ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചു
ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം, അനാവശ്യമായ പരാമര്‍ശങ്ങള്‍ വേണ്ട; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ
UAE Holiday: ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ ​ഗവൺമെന്റ്
മീനിന്റെ കണ്ണ് കഴിക്കാറുണ്ടോ? ഇതറിയാതെ ചവച്ചരയ്ക്കല്ലേ
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ