AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel Attack: ഫലസ്തീന്‍ കുട്ടികളെ വിടാതെ ഇസ്രായേല്‍; ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചു

Israeli Forces Accused of Shooting at Family Car, Killing Seven-Month-Old Infant: ആക്രമണത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോണിലെ ടെല്‍ റുമൈദ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം തങ്ങളോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും, ഇതുപ്രകാരം വാഹനം നിര്‍ത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും കുടുംബം പ്രതികരിച്ചു.

Israel Attack: ഫലസ്തീന്‍ കുട്ടികളെ വിടാതെ ഇസ്രായേല്‍; ഏഴ് മാസം പ്രായമുള്ള കുഞ്ഞ് വെടിയേറ്റ് മരിച്ചു
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 07 Jun 2026 | 07:07 AM

ഗാസ സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള ഫലസ്തീനിയന്‍ കുഞ്ഞിന് ജീവന്‍ നഷ്ടമായി. ഹെബ്രോണില്‍ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സാം ഫഹദ് അബു ഹൈക്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോണിലെ ടെല്‍ റുമൈദ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം തങ്ങളോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും, ഇതുപ്രകാരം വാഹനം നിര്‍ത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നും കുടുംബം പ്രതികരിച്ചു.

അമ്മയോടൊപ്പം കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞ്. മകനിലേക്കെത്തിയ വെടിയുണ്ട തന്റെ കൈയില്‍ തുളച്ചുകയറി എന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സൈനികര്‍ തന്നോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു, ഇതേതുടര്‍ന്ന് വാഹനം പൂര്‍ണമായും നിര്‍ത്തി സ്റ്റിയറിങ് വീലില്‍ നിന്നും കൈകള്‍ ഉയര്‍ത്തി, ഇതിന് തൊട്ടുപിന്നാലെ അവര്‍ കാറിന് നേരെ വെടിയുതിര്‍ത്തുവെന്ന് കുഞ്ഞിന്റെ പിതാവായ ബെ്തലഹേം സര്‍വകലാശാല പ്രൊഫസര്‍ ഫഹദ് അബു ഹൈക്കര്‍ ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിനോട് പ്രതികരിച്ചു.

വെടിവെപ്പ് നടക്കുന്ന സമയത്ത് ദമ്പതികളോടൊപ്പം അവരുടെ 11 വയസുകാരനായ മകനും കൂടെയുണ്ടായിരുന്നു. വാഹനത്തിലുള്ള തെറ്റിധരിച്ചാകാം സൈനികര്‍ക്ക് ആക്രമണം നടത്തിയതെന്ന് ബന്ധപ്പെട്ട അധികാരികള്‍ വിശദീകരിച്ചെങ്കിലും പിതാവ് അത് നിഷേധിച്ചു.

തങ്ങളുടെ വാഹനത്തിന്റെ വെറും 10 മീറ്റര്‍ അകലെയായിരുന്നു സൈനികര്‍ ഉണ്ടായിരുന്നു. അവര്‍ തന്നെയും ഭാര്യയെയും കുട്ടികളെയും വ്യക്തമായി കണ്ടതാണ്. കാറിന്റെ വിന്‍ഡോ ഗ്ലാസിലൂടെ നന്നായി അകത്തേക്ക് കാണാനാകുന്നതാണ്, കാറില്‍ ഒരു കുടുംബമാണ് ഉണ്ടായിരുന്നതെന്ന് അവര്‍ കണ്ടില്ലെന്ന് പറയാനാകില്ലെന്നും ഹൈക്കര്‍ പ്രതികരിച്ചു.

അതേസമയം, കാര്‍ തങ്ങളുടെ നേരെ വേഗത കൂട്ടി എത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രതികരണം. ഒരു വാഹനം തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു, അതിനാലാണ് വെടിയുതിര്‍ത്തത്. മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു, അവരെ ചികിത്സ നല്‍കാനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ഐഡിഎഫ്.

Also Read: Iran War: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ്‌ ഹൗസ്; ട്രംപിന് കനത്ത തിരിച്ചടി

അന്വേഷണം വേണം

ആദ്യം ശത്രുക്കളാണെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റവരെല്ലാം സാധാരണക്കാരാണെന്ന് മനസിലായതെന്ന് ഇസ്രായല്‍ സൈന്യം പറയുമ്പോള്‍, സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ് കുട്ടിയുടെ പിതാവ് അബു ഹൈക്കര്‍.

തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത സൈനികന്‍ കൊലപാതകത്തിന് ഉത്തരവാദിയാണെന്നും, എന്തെങ്കിലും മനസാക്ഷിയോ നിയമമോ ധാര്‍മികതയോ ഉണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു അന്വേഷണവും നടത്താതെ ഈ കേസ് അവസാനിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുഞ്ഞുങ്ങളെ വിടാതെ ഇസ്രായേല്‍

വടക്കന്‍ ജോര്‍ദാനിലെ തമൂണില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ദമ്പതികളും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ട് മാസങ്ങള്‍ തികയും മുമ്പാണ് അടുത്ത ആക്രമണം. വെടിവെപ്പിന് ശേഷം വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ട് കുട്ടികളെ ഇസ്രായേല്‍ സൈന്യം ചോദ്യം ചെയ്യുകയും സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് എത്തുന്നത് തടയുകയും ചെയ്തിരുന്നു. ഗാസ യുദ്ധം ആരംഭിച്ച് ഇതുവരെ കൊല്ലപ്പെട്ടത് നിരവധി കുട്ടികളാണ്.

English Summary

A seven-month-old Palestinian baby was killed after Israeli forces allegedly opened fire on a family vehicle. The incident has drawn attention to the growing toll on civilians, particularly children, amid the continuing violence in the Israel-Palestine conflict.

Follow Us