Iran-Israel Tension: ‘അയാം ദി സോറി അളിയാ’! അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്‌

Iran President Says Sorry To Neighbours: അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്. തിരിച്ച് ആക്രമിച്ചില്ലെങ്കില്‍, ഇനി ഇറാനും ആക്രമണം നടത്തില്ലെന്ന് മസൂദ് പെസെഷ്കിയാൻ.

Iran-Israel Tension: അയാം ദി സോറി അളിയാ! അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്‌

മസൂദ് പെസെഷ്കിയാൻ

Published: 

07 Mar 2026 | 08:07 PM

ടെഹ്‌റാന്‍: അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. തിരിച്ച് ആക്രമിച്ചില്ലെങ്കില്‍, ഇനി ഇറാനും ആക്രമണം നടത്തില്ലെന്ന് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. തങ്ങള്‍ ആക്രമിച്ച അയൽരാജ്യങ്ങളോട് തന്റെയും ഇറാന്റെയും പേരിൽ ക്ഷമ ചോദിക്കുന്നു. അയല്‍രാജ്യങ്ങളെ തിരിച്ച് തങ്ങളെ ആക്രമിച്ചില്ലെങ്കില്‍, തങ്ങളും ആക്രമിക്കില്ലെന്ന്‌ ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ പെസെഷ്കിയാൻ പറഞ്ഞു.

എന്നാല്‍ ഇറാന്‍ കീഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ജനത കീഴടങ്ങണമെന്ന ആഗ്രഹം, ശത്രുക്കള്‍ അവരുടെ ശവക്കുഴികളില്‍ കൊണ്ടുപോയി മൂടട്ടേയെന്നും പെസെഷ്കിയാൻ ആഞ്ഞടിച്ചു. ഫെബ്രുവരി 28-നാണ് യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടങ്ങിയത്.

ടെഹ്‌റാൻ ഉൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മരുമകൻ, ചെറുമകൾ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇസ്രായേലിനെതിരെയും, യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ദുബായ്, അബുദാബി, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയുൾപ്പെടെ ഗൾഫ് മേഖലകളിലും ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു.

Also Read: Dubai Flight Services: ദുബായ് വിമാനത്താവളം വീണ്ടും സജീവം; എമിറേറ്റ്സ് സർവീസുകൾ പുനരാരംഭിച്ചു, പ്രവാസികൾക്കായി പ്രത്യേക വിമാനങ്ങൾ

ഈ ആക്രമണങ്ങളിലാണ് ഇറാന്‍ മാപ്പു പറഞ്ഞത്. ആശയക്കുഴപ്പം മൂലമാണ് അയല്‍രാജ്യങ്ങളില്‍ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ താൽക്കാലിക നേതൃത്വ കൗൺസിൽ അംഗീകാരം നല്‍കിയതായും പെസെഷ്കിയാൻ വ്യക്തമാക്കി.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്