Israel’s use of US-supplied weapons: യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വ രഹിതം- ബൈഡന്‍ ഭരണകൂടം

Israel’s use of US-supplied weapons: അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്നും ഇത്തരത്തില്‍ യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാതായി ഇസ്രയേല്‍ ഉറപ്പിക്കുന്നില്ലെന്നും പറയുന്നു.

Israel’s use of US-supplied weapons: യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വ രഹിതം- ബൈഡന്‍ ഭരണകൂടം
Published: 

11 May 2024 | 08:13 AM

ന്യൂഡല്‍ഹി: മനഷ്യത്വ രഹിതമായപ്രവര്‍ത്തനങ്ങളാണ് യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ നടത്തുന്നത് എന്ന് ബൈഡന്‍ ഭരണകൂടം വെള്ളിയാഴ്ച പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്നും ഇത്തരത്തില്‍ യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാതായി ഇസ്രയേല്‍ ഉറപ്പിക്കുന്നില്ലെന്നും പറയുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന വിധം യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ഇസ്രായേൽ സമ്മതിച്ചതായി കണ്ടെത്തിയോ, എന്നതിനുള്ള ഉത്തരം ഫെബ്രുവരി ആദ്യം പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച പുതിയ ദേശീയ സുരക്ഷാ മെമ്മോറാണ്ടം (എന്‍എസ്എം) പ്രകാരം കോണ്‍ഗ്രസിന് കൈമാറാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച് ഗാസയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഐ എച്ച്എല്‍ അല്ലെങ്കില്‍ ഐ എച്ച്ആര്‍എല്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന നടപടികളില്‍ യുഎസ് പ്രതിരോധ ആയുധങ്ങള്‍ പ്രത്യേകമായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇസ്രായേല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ പങ്കിട്ടിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ ആയുധങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍ ഉപയോഗിച്ചതായാണ് നിലവില്‍ സംശയിക്കുന്നത്. ഗാസ്സയില്‍ 34,000 പലസ്തീനികളെ സൈന്യം കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ സൈനിക നടപടി ഇതിനാല്‍ തന്നെ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.

എന്‍ക്ലേവിന്റെ അധികാരികളുടെ അഭിപ്രായത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഗാസയിലെ ഇസ്രായേലിൻ്റെ ഉടപെടലിനെക്കുറിച്ച് ഏജൻസിക്കുള്ളിലെ കുറഞ്ഞത് നാല് ബ്യൂറോകളിലെ ഉദ്യോഗസ്ഥർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചതായി ഏപ്രിൽ അവസാനത്തിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

ആംനസ്റ്റി ഇൻ്റർനാഷണലിന്റെ ഏപ്രിൽ അവസാനത്തെ ഒരു റിപ്പോർട്ടിൽ, ഇസ്രായേലിന് യുഎസ് നൽകിയ ആയുധങ്ങൾ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്കായി ഉപയോഗിച്ചുവെന്നു പറയുന്നു. കൂടാതെ സിവിലിയൻ മരണങ്ങളുടെയും പരിക്കുകളുടെയും അടിസ്ഥാനത്തിൽ ഇത് ഉറപ്പിക്കാനാകും എന്നും വ്യക്തമാക്കുന്നു.

Follow Us
Related Stories
UAE Visa Reforms 2026: യുഎഇയിൽ വൻ വിസ പരിഷ്കാരങ്ങൾ, പ്രവാസികൾക്കും സന്ദർശകർക്കും അറിയേണ്ടതെല്ലാം
UAE Hijri New Year Offer: യുഎഇയിൽ ഇന്ന് മെട്രോ, ബസ് സർവീസുകളിൽ മാറ്റം, ഒപ്പം സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ