JD Vance: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ വീടിനുനേരെ വെടിവെപ്പ്; ഒരാൾ പിടിയിൽ
JD Vance House Attacked: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ വീടിന് നേരെ വെടിവെപ്പെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഒരാൾ പിടിയിലായി.

ജെഡി വാൻസ്
അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ വീടിനുനേരെ വെടിവെപ്പ്. അമേരിക്കയിലെ സിൻസിനാറ്റിയിലുള്ള വീടിനുനേർക്കാണ് വെടിവെപ്പുണ്ടായത്. വെടിയുതിർത്ത ആൾ പിടിയിലായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.
ജെഡി വാൻസും കുടുംബവും വീട്ടിൽ ഇല്ലാത്തപ്പോഴാണ് ആക്രമണം നടന്നത്. അക്രമി വീടിൻ്റെ പരിധിയിലേക്ക് കടന്നില്ലെന്നും പുറത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു എന്നുമാണ് വിവരം. സംഭവത്തിൽ വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Updating…