Nicolas Maduro: ഞാനൊരു മനുഷ്യനാണ്, മാന്യനാണ്; മഡുറോയെ കോടതിയില്‍ ഹാജരാക്കി
Maduro First US Court Appearance: 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്ത് കേസിലാണ് മഡുറോയും ഭാര്യയും വിചാരണ നേരിടുന്നത്. ജയില്‍ വസ്ത്രം ധരിപ്പിച്ചായിരുന്നു ഇരുവരെയും കോടതിയില്‍ എത്തിച്ചത്. ഇരുവര്‍ക്കും ഇംഗ്ലീഷ് ഭാഷയിലുള്ള കോടതി നടപടിക്രമങ്ങള്‍ സ്പാനിഷിലേക്ക് വിവര്‍ത്തനം ചെയ്ത് നല്‍കുന്നതിനായി പ്രത്യേക ഹെഡ്‌സെറ്റുകള്‍ നല്‍കിയിരുന്നു.
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടം തനിക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കേസ് നിഷേധിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. താന്‍ കുറ്റക്കാരനല്ലെന്ന് യുഎസ് കോടതിയില്‍ ഹാജരാക്കിയ മഡുറോ പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയി, താന്‍ നിരപരാധിയാണ്, മാന്യനായ മനുഷ്യനാണ്, തന്റെ രാജ്യത്തിന്റെ പ്രസിഡന്റാണെന്നും മഡുറോ കോടതിയില്‍ വ്യക്തമാക്കി.
2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്ത് കേസിലാണ് മഡുറോയും ഭാര്യയും വിചാരണ നേരിടുന്നത്. ജയില്‍ വസ്ത്രം ധരിപ്പിച്ചായിരുന്നു ഇരുവരെയും കോടതിയില്‍ എത്തിച്ചത്. ഇരുവര്‍ക്കും ഇംഗ്ലീഷ് ഭാഷയിലുള്ള കോടതി നടപടിക്രമങ്ങള്‍ സ്പാനിഷിലേക്ക് വിവര്‍ത്തനം ചെയ്ത് നല്‍കുന്നതിനായി പ്രത്യേക ഹെഡ്‌സെറ്റുകള്‍ നല്‍കിയിരുന്നു.
കേസ് മാര്‍ച്ച് 17 ലേക്ക് മാറ്റി. ലഹരി കാര്‍ട്ടലുകളുമായി ചേര്‍ന്ന കൊക്കെയ്ന്‍ കടത്തിയെന്നതാണ് മഡൂറോയും ഭാര്യയും നേരിടുന്ന പ്രധാന ആരോപണം. മെക്‌സിക്കോയുടെ സിനലോവ കാര്‍ട്ടല്‍, സെറ്റാസ് കാര്‍ട്ടല്‍, കൊളംബിയന്‍ എഫ്എആര്‍സി റിബല്‍സ്, വെനസ്വേല ട്രെന്‍ ഡേ അരാഗുവ ഗാംഗ് എന്നിവയോടൊപ്പം ചേര്‍ന്ന മഡൂറോ കൊക്കെയ്ന്‍ കടത്തിയെന്ന് അമേരിക്ക ആരോപിക്കുന്നു.




ഭീകരവാദം, കൊക്കെയ്ന്‍ കടത്തല്‍, മെഷീന്‍ ഗണ്‍ കൈവശം വെക്കല്‍, മാരകശേഷിയുള്ള ആയുധ ശേഷം എന്നിങ്ങനെയുള്ള നാല് കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മഡുറോയ്ക്കും ഭാര്യയ്ക്കും വേണ്ടി അഭിഭാഷകനായ ബാരി പൊള്ളാക്ക് ആണ് കോടതിയില്‍ ഹാജരായത്.