Kim Jong Un: ഒറ്റയ്ക്ക് വഴിവെട്ടിയവനല്ല ഒറ്റയ്ക്ക് മത്സരിച്ചവനാണ് ഉന്‍; കിം ജോങ് ഉനിന് കിട്ടിയത് 99.93% വോട്ടുകള്‍

Social Media Reacts to Kim Jong Un’s Landslide Victory in North Korea: സ്വേച്ഛാധിപത്യ രാജ്യമായ ഉത്തരകൊറിയയില്‍ ഉനിനെതിരെ ശബ്ദിക്കുന്ന ആളുകള്‍ അല്ലെങ്കില്‍, അയാള്‍ക്ക് അനിഷ്ടമുണ്ടാകുന്ന രീതിയില്‍ പെരുമാറുന്ന ആളുകള്‍, ഇവര്‍ക്കെല്ലാം എതിരെ കനത്ത ശിക്ഷയാണ് നല്‍കാറുള്ളത്. അത്തരത്തില്‍ കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ എതിര്‍ത്ത് വോട്ട് ചെയ്ത ആളുകളുടെ...

Kim Jong Un: ഒറ്റയ്ക്ക് വഴിവെട്ടിയവനല്ല ഒറ്റയ്ക്ക് മത്സരിച്ചവനാണ് ഉന്‍; കിം ജോങ് ഉനിന് കിട്ടിയത് 99.93% വോട്ടുകള്‍

കിം ജോങ് ഉന്‍

Updated On: 

18 Mar 2026 | 01:57 PM

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 99.97 ശതമാനം വോട്ടുകള്‍ നേടി ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ വീണ്ടും വിജയിച്ചു. 15ാമത് സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് മാര്‍ച്ച് 15ന് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു ഉനിന്റെ വിജയം. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 99.99 ശതമാനം പേരും തെരഞ്ഞെടുപ്പിന്റെ ഭാഗമായതായാണ് സര്‍ക്കാര്‍ മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരുത്തുറ്റ വോട്ടിങ് ശതമാനം

99.99 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയ ഈ തെരഞ്ഞെടുപ്പില്‍, ഏകദേശം 0.0037 ശതമാനം പേര്‍ക്ക് വിദേശത്തായിരുന്നതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയത്. വോട്ട് ചെയ്തവരില്‍ 99.93 ശതമാനം ആളുകള്‍ ഉനിന്റെ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 0.07 ശതമാനം പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 1957ന് ശേഷം ഇതാദ്യമായാണ് പീപ്പീള്‍സ് അസംബ്ലി തെരഞ്ഞെടുപ്പില്‍ എതിര്‍ വോട്ടുകള്‍ ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികള്‍, കര്‍ഷകര്‍, വിദഗ്ധര്‍, സൈനികര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 687 പേരെ അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തു.

അതേസമയം, ഉനിനെതിരെ ഉയര്‍ന്ന ആ എതിര്‍വോട്ടുകള്‍ അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 0.07 ശതമാനം പേര്‍ക്ക് നിശബ്ദതയുടെ നിമിഷം എന്നാണ് ഒരാള്‍ സംഭവത്തെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കുറിച്ചത്. എതിര്‍ത്ത് വോട്ട് ചെയ്ത് 0.07 ശതമാനം പേര്‍ സ്ഥിരമായി ഓഫ്‌ലൈനായി പോകാന്‍ തീരുമാനിച്ചു, ഒരുപക്ഷെ അവര്‍ ഒളിവില്‍ കഴിഞ്ഞാകും വോട്ട് ചെയ്തതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Also Read: North Korea: ട്രംപിന്റെ ഒരഭ്യാസവും ഇവിടെ വേണ്ട; ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ച് നോര്‍ത്ത് കൊറിയ

സ്വേച്ഛാധിപത്യ രാജ്യമായ ഉത്തരകൊറിയയില്‍ ഉനിനെതിരെ ശബ്ദിക്കുന്ന ആളുകള്‍ അല്ലെങ്കില്‍, അയാള്‍ക്ക് അനിഷ്ടമുണ്ടാകുന്ന രീതിയില്‍ പെരുമാറുന്ന ആളുകള്‍, ഇവര്‍ക്കെല്ലാം കനത്ത ശിക്ഷയാണ് നല്‍കാറുള്ളത്. അത്തരത്തില്‍ കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ എതിര്‍ത്ത് വോട്ട് ചെയ്ത ആളുകളുടെ ജീവന്‍ പോലും നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും ആളുകള്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?