AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuwait Accident : കുവൈറ്റിൽ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാർ മരിച്ചു; നാല് പേർക്ക് പരിക്ക്

Kuwait Accident 6 Indians Death : കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് പ്രവാസി ഇന്ത്യക്കാർ മരിച്ചു. മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മലയാളികളുണ്ടോ എന്നതിൽ വ്യക്തതയില്ല.

Kuwait Accident : കുവൈറ്റിൽ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാർ മരിച്ചു; നാല് പേർക്ക് പരിക്ക്
Kuwait Accident (Image Courtesy - Social Media)
Abdul Basith
Abdul Basith | Published: 09 Jul 2024 | 02:41 PM

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ പ്രവാസികളായ ആറ് ഇന്ത്യക്കാർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുവൈറ്റ് റിങ് റോഡിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് പേരിൽ രണ്ട് പേർ മലയാളികളാണ്. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നിങ്ങനെയാണ് ഇവരുടെ പേര്. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല.

ഒരു കമ്പനിയിലെ തന്നെ തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നു. ആറ് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണ്. അപകടത്തിൽ ഏഴ് പേർ മരിച്ചു എന്നും ചില റിപ്പോർട്ടുകളുണ്ട്. ജോലി കഴിഞ്ഞ് തൊഴിലാളികൾ തിരിക വരുന്നതിനിടെ അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിലിടിച്ചായിരുന്നു അപകടം.

Also Read : UAE Passport : 21 വയസിന് മുകളിൽ പ്രായമുള്ളവരുടെ പാസ്പോർട്ടിൻ്റെ കാലാവധി 10 വർഷമായി വർധിപ്പിച്ച് യുഎഇ

തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ വാഹനം പാലത്തിൽ ഇടിച്ച് അപകടം ഉണ്ടായി. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. അപകടം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

Updating…