കു​വൈറ്റിൽ കളിത്തോക്ക് കാട്ടി ഒരു കോടിയുടെ സ്വർണം കവർന്നു; പ്രതികൾ പിടിയിൽ

Kuwait jewelry robbery: . കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ ആണ് തോക്കുചൂണ്ടി വൻ കവർച്ച നടത്തിയത്. സംഭവത്തിൽ രണ്ട് സിറിയൻ പ്രവാസികളെ പോലീസ് പിടികൂടി. കവർച്ച ചെയ്യപ്പെട്ട 39,000 കുവൈത്ത് ദിനാർ (ഏകദേശം ഒരു കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൂർണ്ണമായും കണ്ടെടുത്തു.

കു​വൈറ്റിൽ കളിത്തോക്ക് കാട്ടി ഒരു കോടിയുടെ സ്വർണം കവർന്നു; പ്രതികൾ പിടിയിൽ

Kuwait Jewelry Robbery

Updated On: 

15 Jul 2026 | 07:39 AM

കു​വൈറ്റ്: കളിത്തോക്ക് കാട്ടി ഒരുകോടിയോളം വിലമതിക്കുന്ന സ്വർണ്ണവും മൊ​ബൈൽ ഫോണുകളും കവർന്ന രണ്ടംഗ സംഘം അ‌റസ്റ്റിൽ. കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ ആണ് തോക്കുചൂണ്ടി വൻ കവർച്ച നടത്തിയത്. സംഭവത്തിൽ രണ്ട് സിറിയൻ പ്രവാസികളെ പോലീസ് പിടികൂടി. കവർച്ച ചെയ്യപ്പെട്ട 39,000 കുവൈത്ത് ദിനാർ (ഏകദേശം ഒരു കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൂർണ്ണമായും കണ്ടെടുത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതികളെ അ‌തിവേഗം വലയിലാക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള കവർച്ച കു​വൈറ്റിൽ അരങ്ങേറിയത്. ദമ്പതികളെന്ന വ്യാജേന പ്രതികളിലൊരാൾ പർദ്ധ ധരിച്ചും രണ്ടാമത്തെയാൾ സാധാരണ വേഷത്തിലുമാണ് സ്വർണ്ണക്കടയിലെത്തിയത്. തുടർന്ന് ജീവനക്കാരന് നേരെ കളിത്തോക്കും കത്തിയും ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഇയാളെ കെട്ടിയിടുകയും ചെയ്തു.

ALSO READ: ഇറാൻ-യുഎസ് സംഘർഷം: കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ മിസൈലാക്രമണം

തുടർന്ന്, ഡിസ്‌പ്ലേ ബോക്സുകളിൽ ഉണ്ടായിരുന്ന സ്വർണ്ണ മാലകളും വളകളും അടക്കമുള്ള വിലപിടിപ്പുള്ള ആഭരണങ്ങളും കവർന്ന് പ്രതികൾ കടന്നുകളയുകയായിരുന്നു. മറ്റ് ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ചത് രണ്ടാഴ്ച മുൻപ് മോഷ്ടിച്ച ഒരു കാറാണെന്ന് പോലീസ് കണ്ടെത്തി. അന്വേഷണസംഘത്തെ വഴിതിരിച്ചുവിടാൻ വാഹനത്തിന് മുന്നിലും പിന്നിലും വ്യാജ നമ്പർ പ്ലേറ്റുകളാണ് ഇവർ ഘടിപ്പിച്ചിരുന്നത്. പിന്നീട് തെളിവുകൾ നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുവെക്കാനും ലക്ഷ്യമിട്ട് ഈ വാഹനം ജലീബ് അൽ ഷുയൂഖ് പ്രദേശത്തുവച്ച് പ്രതികൾ തീവച്ച് നശിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കൃത്യമായ നീക്കത്തിലൂടെ പ്രതികളായ രണ്ട് സിറിയൻ പൗരന്മാരിൽ ഒരാളെ ജലീബ് അൽ ഷുയൂഖിൽ നിന്നും രണ്ടാമനെ ഹവല്ലിയിൽ നിന്നും പോലീസ് പിടികൂടി. പിടിക്കപ്പെട്ടവരിൽ ഒരാൾ ഇതിനകം താമസ നിയമ ലംഘനങ്ങൾക്ക് അറസ്റ്റ് വാറണ്ടിന് കീഴിൽ പോലീസ് അ‌ന്വേഷിക്കുന്നയാളാണ് എന്ന് അധികൃതർ കണ്ടെത്തി.

ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ​പ്രതികളുമായി തെളിവെടുപ്പ് നടത്തിയ പോലീസ് മരുഭൂമിയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കളിത്തോക്കും കത്തിയും കണ്ടെടുത്തു. പിന്നീട് കണ്ടെടുത്ത വസ്തുക്കൾ തിരിച്ചറിയുകയും അവ കൊള്ളയടിക്കപ്പെട്ട ജ്വല്ലറിയുടേത് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയെയോ പൊതു സുരക്ഷയെയോ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും വെറുതേ വിടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥർ തുടർന്നും ക്രിമിനൽ പ്രവർത്തനങ്ങൾ നേരിടുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം അ‌റിയിച്ചു.

English Summary

A massive robbery at gunpoint took place at a jewelry store in Jleeb Al Shuyoukh, Kuwait. Police arrested two Syrian expatriates in the incident. Security officers recovered gold jewelry and mobile phones worth 39,000 Kuwaiti dinars (approximately more than one crore Indian rupees) from them.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ