AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Donald Trump: ഇറാനൊഴികെ എല്ലാവർക്കും ഹോർമൂസ് തുറന്നുനൽകും; 20% ടോൾ പിൻവലിക്കുന്നുവെന്ന് ട്രംപ്

Strait of Hormuz Open to All But Iran: Trump Replaces Toll With Trade Deals: ഹോര്‍മുസ് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളിൽ നിന്നും 20 ശതമാനം ടോൾ ഈടാക്കുമെന്നായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഹോര്‍മുസ് കടലിടുക്കിൻ്റെ കാവല്‍ക്കാർ അമേരിക്കയാണെന്നും കടലിടുക്ക് സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള പ്രതിഫലം യുഎസിന് ലഭിക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Donald Trump: ഇറാനൊഴികെ എല്ലാവർക്കും ഹോർമൂസ് തുറന്നുനൽകും; 20% ടോൾ പിൻവലിക്കുന്നുവെന്ന് ട്രംപ്
Donald TrumpImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 15 Jul 2026 | 12:14 AM

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ഏർപ്പെടുത്താനിരുന്ന 20 ശതമാനം ടോൾ പിൻവലിക്കുന്നതായി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് എല്ലാ കപ്പലുകൾക്കും തുറന്നുകൊടുക്കും. എന്നാൽ ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്കും ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ നേതാക്കളുമായിയുള്ള ചർച്ചകൾക്ക് ശേഷമാണ് ട്രംപ് പുതിയ നിലപാട് വ്യക്തമാക്കിയത്.

ഹോർമൂസിലെ ടോൾ ഒഴിവാക്കുന്നതിന് പകരം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അമേരിക്കയുമായി വ്യാപാര, നിക്ഷേപ കരാറുകളിൽ ഏർപ്പെടുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാൻ ഭരണകൂടം ആ രാജ്യത്തെ പൂർണ്ണ നാശത്തിലേക്ക് നയിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം. ഇറാൻ ഒരിക്കലും ഒരു ആണവായുധം ഉണ്ടാകില്ല എന്നും ആവർത്തിച്ച് പറഞ്ഞു. .52000 പ്രക്ഷോഭകരെ ഉൾപ്പടെ ലക്ഷക്കണക്കിന് ആളുകളെയാണ് ഇറാൻ ഭരണകൂടം കൊന്നൊടുക്കിയത്. ആ കാലം അവസാനിച്ചു എന്നും ട്രംപ് വ്യക്തമാക്കി.

ഹോര്‍മുസ് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളിൽ നിന്നും 20 ശതമാനം ടോൾ ഈടാക്കുമെന്നായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഹോര്‍മുസ് കടലിടുക്കിൻ്റെ കാവല്‍ക്കാർ അമേരിക്കയാണെന്നും കടലിടുക്ക് സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള പ്രതിഫലം യുഎസിന് ലഭിക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ്റെ ഖതം അല്‍ അന്‍ബിയ സൈനിക കമാന്‍ഡിൻ്റെ വക്താവ് രംഗത്തെത്തിയിരുന്നു.

Also Read: യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാൻ തയ്യാറെടുക്കുകയാണോ ? ഈ യാത്രാ നിബന്ധനകൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും!

മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ഇരു രാജ്യങ്ങളും ആദ്യ ഘട്ട സമാധാന കരാറിൽ എത്തിയതോടെ പശ്ചിമേഷ്യയിൽ കാര്യങ്ങൾ സാവാധാനം സാധാരണ ഗതിയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. ഹോമൂസിൽ കപ്പൽ ഗതാഗതം പനഃസ്ഥാപിച്ചതോടെ പ്രതിസന്ധികൾക്കും അയവ് വന്നിരുന്നു. എന്നാൽ കൂടുതൽ ശക്തമായ നിലയിൽ സംഘർഷം വീണ്ടും ആരംഭിച്ചതോടെ ഹോർമൂസ് വീണ്ടും സ്തംഭനാവസ്ഥയിലാണ്.

ലോകത്തെ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വ്യാപാരത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ ജലപാതയിലൂടെയാണ്. കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് ഇന്ത്യൻ നാവികന് ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായി. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഒമാംബാസ, ബഹിയ എന്നീ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ എട്ടുപേരിൽ അറുപേരും ഇന്ത്യക്കാരാണ്.

English Summary

US President Donald Trump cancelled a proposed 20% toll on ships transiting the Strait of Hormuz, replacing it with massive Middle Eastern trade investments. While declaring the vital waterway open to global maritime traffic, Trump announced a complete blockade on all ships travelling to or carrying cargo from Iranian ports.

Follow Us