Japan Earthquake: ജപ്പാനിലെ നോഡ തീരത്ത് ഭൂകമ്പം; ഒരാഴ്ചയക്കിടെ ഇത് രണ്ടാം തവണ

Noda Region Earthquake: ഒരാഴ്ച മുമ്പ് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശത്ത് രേഖപ്പെടുത്തിയതിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊന്ന് കൂടി ഉണ്ടായത്. അന്നുണ്ടായ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പിടിച്ചുകുലുക്കി.

Japan Earthquake: ജപ്പാനിലെ നോഡ തീരത്ത് ഭൂകമ്പം; ഒരാഴ്ചയക്കിടെ ഇത് രണ്ടാം തവണ

പ്രതീകാത്മക ചിത്രം

Published: 

01 Jan 2026 | 07:07 AM

ടോക്കിയോ: ജപ്പാനിലെ കിഴക്കന്‍ നോഡ മേഖലയില്‍ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. 19.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമാണുണ്ടായതെന്ന് സര്‍വേ വ്യക്തമാക്കി.

ഒരാഴ്ച മുമ്പ് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശത്ത് രേഖപ്പെടുത്തിയതിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊന്ന് കൂടി ഉണ്ടായത്. അന്നുണ്ടായ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പിടിച്ചുകുലുക്കി. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും 90,000 പേരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ എട്ടിനും തീരത്ത് ഭൂകമ്പമുണ്ടായി. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ തീരത്ത് 3 മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി അറിയിക്കുന്നു. ഹൊക്കൈഡോ, അമോറി, ഇവാട്ടെ എന്നിവിടങ്ങളില്‍ മുന്നറിയിപ്പുണ്ട്. രാജ്യത്തെ തുറമുഖങ്ങളില്‍ 20 മുതല്‍ 70 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടായതായി ജെഎംഎ വ്യക്തമാക്കുന്നു.

Also Read: Saudi Arabia Yemen Attack: മുകല്ല തുറമുഖത്ത് ബോംബിട്ട് സൗദി; യെമനില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് യുഎഇ

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഓരോ അഞ്ച് മിനിറ്റിലും ഇവിടെ ഭൂചലനമുണ്ടാകുന്നു. പസഫികിനെ ചുറ്റിപ്പറ്റിയുള്ള അഗ്നിപര്‍വ്വതങ്ങളുടെയും സമുദ്ര കിടങ്ങുകളുടെയും നടുക്ക് സ്ഥിതി ചെയ്യുന്ന ജപ്പാനില്‍ സംഭവിക്കുന്ന ഭൂരിഭാഗം ഭൂചലനങ്ങളും 6 തീവ്രതയിലാണ് ഉണ്ടാകുന്നത്.

ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ