AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Deportation of Indians: യുഎസെല്ലാം പിന്നില്‍, ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ നാടുകടത്തിയത് സൗദി

Indians Deported from Saudi Arabia: റിയാദിലെ ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് 2021ല്‍ 8,887 പേരെയും 2022ല്‍ 10,277, 2023ല്‍ 11,486, 2024ല്‍ 9,206 പേരെയും നാടുകടത്തി. 2025ല്‍ ഇതുവരെ 7,019 പേരെയും നാടുകടത്തിയിട്ടുണ്ട്.

Deportation of Indians: യുഎസെല്ലാം പിന്നില്‍, ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ നാടുകടത്തിയത് സൗദി
സൗദി അറേബ്യ Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 28 Dec 2025 | 07:10 AM

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ നാടുകടത്തിയതില്‍ അമേരിക്കയേക്കാള്‍ മുന്നില്‍ സൗദി അറേബ്യ. അനധികൃത കുടിയേറ്റങ്ങളേക്കാള്‍ ഉപരി വിസ കാലാവധി കഴിഞ്ഞുള്ള താമസവും തൊഴില്‍ നിയമലംഘനങ്ങളുമാണ് നാടുകടത്തലിന് കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. യുഎസ് കുടിയേറ്റ നയങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് സൗദിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്.

വിസ, റെസിഡന്‍സി കാര്‍ഡ് കാലാവധി എന്നിവ കഴിഞ്ഞതിന് ശേഷവും രാജ്യത്ത് തങ്ങുക, പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുക, തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുക, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുക തുടങ്ങിയ കാരണങ്ങളാണ് നാടുകടത്തലിനും തടങ്കലിലാക്കുന്നതിനും വഴിവെച്ചതെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: UAE 2026 Changes: പ്രവാസികളേ ഇതറിയാതെ പോകല്ലേ; 2026ല്‍ യുഎഇയില്‍ പുതിയ മാറ്റങ്ങള്‍

2021 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യ സൗദി അറേബ്യയാണ്. റിയാദിലെ ഇന്ത്യന്‍ മിഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് 2021ല്‍ 8,887 പേരെയും 2022ല്‍ 10,277, 2023ല്‍ 11,486, 2024ല്‍ 9,206 പേരെയും നാടുകടത്തി. 2025ല്‍ ഇതുവരെ 7,019 പേരെയും നാടുകടത്തിയിട്ടുണ്ട്.

സൗദിയുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്. 2021ല്‍ 805, 2022 ല്‍ 862, 2023ല്‍ 617, 2024ല്‍ 1,368, 2025ല്‍ 3,414 എന്നിങ്ങനെയാണ് യുഎസിലെ നാടുകടത്തല്‍.

Follow Us