AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mpox : എംപോക്സ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Mpox WHO : എംപോക്സ് രോഗം വ്യാപകമായി പടരുന്നതിൻ്റെ സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. തുടരെ രണ്ടാം വർഷത്തിലാണ് ഇത്തരത്തിൽ ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. കോംഗോയിൽ ആരംഭിച്ച എംപോക്സ് നിലവിൽ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പകർന്നിട്ടുണ്ട്.

Mpox : എംപോക്സ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
Mpox WHO (Image Courtesy - Reuters)
Abdul Basith
Abdul Basith | Updated On: 15 Aug 2024 | 08:08 AM

ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ തുടർച്ചയായ രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന എംപോക്സിൻ്റെ പേരിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലാണ് രോഗവ്യാപനം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സമീപത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് രോഗം പകർന്നു. അഞ്ഞൂറിലേറെപ്പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച എംപോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ടാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഗോളതലത്തിലെ സഹകരണം കൊണ്ട് മാത്രമേ ഈ രോഗബാധ നിയന്ത്രിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : Russian Military Crisis: യുദ്ധം ചെയ്യാൻ ആളില്ല, ആൾ ക്ഷാമം നേരിട്ട് റഷ്യൻ സൈന്യം; ബോണസ് വർധിപ്പിക്കാതെ പുടിന് വഴിയില്ല

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഗുരുതരമായ ജാഗ്രതാനിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. 2009 മുതൽ ഇതുവരെ ഏഴ് തവണ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും എംപോക്സ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയാണ് എംപോക്സ് പകരുന്നത്. പനിയുടെ ലക്ഷണങ്ങളാവും ഉണ്ടാവുക. ക്ലേഡ് എൽ എന്ന വകഭേദമാണ് കോംഗോയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ പുതിയ ഒരു വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലേഡ് എൽബി എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം വേഗത്തിൽ പടരും. ലൈംഗികബന്ധം ഉൾപ്പെടെയുള്ള അടുത്തിടപഴകലിലൂടെ രോഗം കൈമാറ്റം ചെയ്യപ്പെടും. കോംഗോയിൽ നിന്ന് ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട തുടങ്ങി 13ഓളം രാജ്യങ്ങളിലേക്കും രോഗം പകർന്നതിൻ്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ.

ഈ ആഴ്ചയുടെ തുടക്കത്തിൽ, ആഫ്രിക്കൻ വൻകരയിൽ എംപോക്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 17000ലധികം രോഗബാധിതരും 517ലധികം മരണവുമാണ് നിലവിൽ ഇതുവരെ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണത്തെക്കാൾ 160 ശതമാനം വർധനയാണ് രോഗബാധിതരിൽ ഉണ്ടായിരിക്കുന്നത്.