നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡേലി രാജിവച്ചുവെന്ന് റിപ്പോർട്ട്; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത മുന്നറിയിപ്പ്
Nepal President Ramachandra Paudel Resigns: പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് രാംചന്ദ്ര പൗഡേലി രാജിവച്ചുവെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചതിനു പിന്നാലെയാണ് രാംചന്ദ്ര പൗഡേലിയുടെ രാജി.
സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് രാംചന്ദ്ര പൗഡേലി രാജിവച്ചുവെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചതിനു പിന്നാലെയാണ് രാംചന്ദ്ര പൗഡേലിയുടെ രാജി. പ്രക്ഷോഭകാരികള്‍ നേപ്പാള്‍ സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടു.
അതേസമയം നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൗരന്മാർ നിലവിലെ താമസസ്ഥലങ്ങളിൽ തുടരണമെന്നും പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Also Read:ആളിക്കത്തി ജെന്‍ സി പ്രക്ഷോഭം; നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചു
നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കണം. നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി വിദേശകകാര്യ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി. +977 – 980 860 2881, +977 – 981 032 6134 എന്നീ നമ്പറുകളിലും വാട്സ്ആപ്പിലും ബന്ധപ്പെടാൻ കഴിയും.
മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങി കിടക്കുന്നത്. മലയാളികളുടെ വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപ്പെട്ടു. ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും ജോർജ് കുര്യൻ പറഞ്ഞു.