Smit Machchhar: ‘ലോകത്തിന്റെ ഹീറോ’; ഫ്ളൈദുബായ് പൈലറ്റിന് ഇസ്രയേല്‍ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണം
Flydubai Pilot Smit Machhar Gets Special Invitation From Netanyahu: ചടങ്ങില്‍ ദീപശിഖ തെളിയിക്കണമെന്നാണ് അദ്ദേഹം മച്ച്ഹറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ സ്വാതന്ത്ര്യദിനത്തില്‍ നല്കുന്ന ഏറ്റവും വലിയ ആദരങ്ങളിലൊന്നാണ് ഈ ചടങ്ങിലെ ദീപശിഖ തെളിയിക്കല്‍. സാധാരണയായി ഇസ്രയേല്‍ പൗരന്മാര്ക്കാണ് ഈ അവസരം നല്‍കുന്നത്. എന്നാല്‍ മച്ച്ഹറിന്റെ ധീരത കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രത്യേകമായി ഈ ബഹുമതി നല്‍കണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം.
കീവ്: ഫ്ളൈദുബായ് വിമാനത്തിലെ യാത്രക്കാരുടെ ജീവന് രക്ഷിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ച്ഹറിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രത്യേക ആദരം. മച്ച്ഹറിനെ ഫോണില്‍ നേരിട്ട് ബന്ധപ്പെട്ട നെതന്യാഹു അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും മാത്രമല്ല, ലോകത്തിന്റെ തന്നെ നായകനെന്ന് വിശേഷിപ്പിച്ചു.ഇസ്രയേലിന്റെ അടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും മച്ച്ഹറിനെ നെതന്യാഹു ക്ഷണിച്ചു.
ചടങ്ങില്‍ ദീപശിഖ തെളിയിക്കണമെന്നാണ് അദ്ദേഹം മച്ച്ഹറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ സ്വാതന്ത്ര്യദിനത്തില്‍ നല്കുന്ന ഏറ്റവും വലിയ ആദരങ്ങളിലൊന്നാണ് ഈ ചടങ്ങിലെ ദീപശിഖ തെളിയിക്കല്‍. സാധാരണയായി ഇസ്രയേല്‍ പൗരന്മാര്ക്കാണ് ഈ അവസരം നല്‍കുന്നത്. എന്നാല്‍ മച്ച്ഹറിന്റെ ധീരത കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രത്യേകമായി ഈ ബഹുമതി നല്‍കണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം.
വിമാനത്തിനുള്ളില്‍ സംഭവിച്ചത്
സെപ്റ്റംബര്‍ 30നാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈദുബായ് എഫ്ഇസഡ്1073 വിമാനത്തില്‍ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിമാനത്തിന്റെ കോക്പിറ്റില്‍ സഹപൈലറ്റുമായി ഉണ്ടായ സംഘര്‍ഷത്തിനിടെ ക്യാപ്റ്റന്‍ സ്മിത് മച്ച്ഹറിന് ഗുരുതരമായി പരിക്കേറ്റു.
സഹപൈലറ്റ് ആക്രമിച്ചതോടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാന്‍ തുടങ്ങി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുകയും ഹൈജാക്ക് അടിയന്തര സന്ദേശം അയക്കുകയും ചെയ്തു. ഇതിനിടെ ഗുരുതരമായി പരിക്കേറ്റിരുന്ന മച്ച്ഹറിന് കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ സാധിച്ചതാണ് നിര്‍ണായകമായത്.
Also Read: Flydubai Incident: ഫ്ളൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാന് ബന്ധമുണ്ടാകാമെന്ന് ട്രംപ്
വാതില്‍ തുറന്നതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് എത്തുകയും ആക്രമണം നടത്തിയ സഹപൈലറ്റിനെ കീഴടക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുത്തു. വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി അടിയന്തരമായി ഇറക്കി. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ മച്ച്ഹറിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
സന്ദർശിച്ച് ദുബൈ കിരീടാവകാശി
ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിലെ ആക്രമണത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ചികിത്സയിൽ കഴിയുന്ന മച്ചാറിനെ കണ്ട ശൈഖ് ഹംദാൻ അദ്ദേഹത്തിന്റെ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും പ്രത്യേകം പ്രശംസിച്ചു.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ആശുപത്രിയിലെത്തിയാണ് സ്മിത് മച്ചാറിനെ കണ്ടത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മച്ചാറിനെ ചേർത്തുപിടിക്കുന്നതും സംസാരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
English Summary
Flydubai pilot Smit Machhar, who helped save passengers during a serious in-flight incident, has been invited by Israeli Prime Minister Benjamin Netanyahu to attend an Israel Independence Day event.