AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Baba Vanga’s July 5 Prediction: ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

Ryo Tatsuki July 5 prediction: സമുദ്രത്തിനടിയില്‍ ഭൗമാന്തര്‍ഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെപ്പറ്റിയാണ് പ്രവചനമെന്ന് ചിലർ വാദിക്കുന്നു. എന്നാൽ  അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നും കരുതുന്നവരുണ്ട്.

Baba Vanga’s July 5 Prediction: ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ
Ryo Tatsuki Prediction
nithya
Nithya Vinu | Updated On: 02 Jul 2025 10:28 AM

ജൂലൈ 5ന് എന്ത് സംഭവിക്കുമെന്ന ഭീതിയിൽ ലോകം. ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തിൽ ഞെട്ടിയിരിക്കുകയാണ് ജപ്പാനും ചൈനയും തായ്‌വാനുമൊക്കെ. പുതിയ വാൻ​ഗയുടെ പ്രവചനത്തിന് പിന്നാലെ 76 മണിക്കൂറിനുള്ളിൽ 500ലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് പേടിയുടെ വ്യാപ്തി കൂട്ടി.

റിയോ തത്സുകിയുടെ പ്രവചനം

‘ഫ്യൂച്ചര്‍ ഐ സോ’ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നത്. ‘ന​ഗരങ്ങൾ കടലിൽ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകളും കൂറ്റൻ സുനാമിയും ഉണ്ടാകും. 2011ൽ തൊഹുക്കുവിൽ ഉണ്ടായതിലും വലിയ ദുരന്തമാകും’, എന്നിങ്ങനെയാണ് റിയോ തത്സുകിയുടെ പ്രവചനം. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

പ്രവചനത്തിന് പിന്നാലെ വിവിധ വ്യാഖ്യാനങ്ങളും പുറത്ത് വരുന്നുണ്ട്. സമുദ്രത്തിനടിയില്‍ ഭൗമാന്തര്‍ഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെപ്പറ്റിയാണ് പ്രവചനമെന്ന് ചിലർ വാദിക്കുന്നു. എന്നാൽ  അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നും കരുതുന്നവരുണ്ട്. അതേസമയം പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്.

ALSO READ: മറ്റുള്ളവരെ പഴിച്ചും കുറ്റം പറഞ്ഞും തെറ്റു മറയ്ക്കുന്നവരെ അറിയുമോ? അതൊരു കുറ്റമല്ല, കാരണമിത്

2011ലെ സുനാമിയും, കോവിഡ് വ്യാപനവും നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ടെന്നും ആരാധകർ വാദിക്കുന്നു. തുത്സുകി കാണുന്ന സ്വപ്‌നങ്ങളെ ആസ്പദമാക്കിയാണ് 1999ലാണ് ഇവര്‍ തന്റെ ‘ഫ്യൂച്ചര്‍ ഐ സോ’  എന്ന കൃതി പുറത്തിറക്കിയത്.  2011ലെ ഭൂകമ്പവും സുനാമിയും ഇവരുടെ ബുക്കിന്റെ കവര്‍ പേജില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. ആകെ 15 സ്വപ്‌നങ്ങളേപ്പറ്റിയാണ് ബുക്കിൽ പറയുന്നത്. അതില്‍ 13 എണ്ണം ഇതുവരെ സത്യമായതായി ആരാധകര്‍ വാദിക്കുന്നുണ്ട്. അതേസമയം ആശങ്ക വേണ്ടെന്നും ശാസ്ത്രീയമായ അടിത്തറ ഇത്തരം പ്രവചനങ്ങൾക്കില്ലെന്നും ജപ്പാൻ ഭരണകൂടം അറിയിച്ചു.

ജപ്പാനിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്?

ജപ്പാൻ ഉൾപ്പെടുന്ന പസഫിക് “റിംഗ് ഓഫ് ഫയർ” നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾ ചേർന്നതാണ്. ഇതിന്റെ ഫലമായി ഓരോ വർഷവും ഏകദേശം 1,500 ഭൂകമ്പങ്ങൾ രാജ്യത്ത് സംഭവിക്കുന്നു, ഇത് ആഗോളതലത്തിൽ ആകെയുള്ള ഭൂകമ്പങ്ങളുടെ ഏകദേശം 18% വരും. അവയിൽ മിക്കതും നിസ്സാരമാണ്. എന്നാൽ ചിലത് അവ എവിടെയാണ്, എത്ര ആഴത്തിലാണ് സംഭവിച്ചത് എന്നതിനെ ആശ്രയിച്ച് ദോഷകരമായേക്കാം.