Sheikh Hasina: ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസ തടവുശിക്ഷ വിധിച്ച് ക്രൈംസ് ട്രിബ്യൂണല്‍
Sheikh Hasina Gets Three Months Sentence: ഇതേ കേസില്‍ ഗൈബന്ധയിലെ ഗോവിന്ദഗഞ്ചിലെ ഷക്കീല്‍ അകന്ദ് ബുള്‍ബുളിന് രണ്ട് മാസം തടവുശിക്ഷയും കോടതി വിധിച്ചു. ബംഗ്ലാദേശില്‍ നിന്നും നാടുവിട്ട് പോയതിന് ശേഷം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തുന്ന ആദ്യ ശിക്ഷാവിധിയാണിത്.

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസ തടവുശിക്ഷ വിധിച്ച് അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍. കോടതിയലക്ഷ്യ കേസിലാണ് അവാമി ലീഗ് നേതാവിനെതിരെ ശിക്ഷ വിധിച്ചത്. ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഇതേ കേസില്‍ ഗൈബന്ധയിലെ ഗോവിന്ദഗഞ്ചിലെ ഷക്കീല്‍ അകന്ദ് ബുള്‍ബുളിന് രണ്ട് മാസം തടവുശിക്ഷയും കോടതി വിധിച്ചു. ബംഗ്ലാദേശില്‍ നിന്നും നാടുവിട്ട് പോയതിന് ശേഷം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തുന്ന ആദ്യ ശിക്ഷാവിധിയാണിത്.
ഫോണ്‍ കോളിലൂടെ കോടതിയെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ചുവെന്ന കേസിലാണ് ഹസീനയ്‌ക്കെതിരെ നടപടി. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ഥി നേതാവിനോട് ഹസീന സംസാരിക്കുന്ന കോള്‍ റെക്കോഡിങ് വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.




എനിക്കെതിരെ 227 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ 227 പേരെ കൊല്ലാനുള്ള ലൈസന്‍സ് എനിക്ക് ലഭിച്ചുവെന്നാണ് ഹസീന പറഞ്ഞത്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗുരുതരമായ ശ്രമമായാണ് ഹസീനയുടെ പ്രസ്താവനയെ ട്രിബ്യൂണല്‍ വിലയിരുത്തിയത്.
2024 ഓഗസ്റ്റ് 5ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന വ്യാപകമായ പ്രതിഷേധത്തിനൊടുവിലാണ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. 2024ലെ പ്രക്ഷോഭത്തിനെതിരെ അധികാരികള്‍ നടത്തിയ അടിച്ചമര്‍ത്തലില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ അവാമി ലീഗിലെ നിരവധി നേതാക്കള്‍ അറസ്റ്റിലാകുകയോ രാജ്യം വിട്ട് പോകുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചതായാണ് പുറത്തുവരുന്ന വിവരം. കോടതി വിധിക്കെതിരെ താന്‍ മുന്നോട്ട് പോകുമെന്ന് ഹസീന പറഞ്ഞതായി ഫെഫെന്‍സ് അഭിഭാഷകന്‍ അമീര്‍ ഹൊസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ന്യൂഡല്‍ഹിയിലാണ് അവര്‍ താമസിക്കുന്നത്.