AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Year 2025: പുതുവർഷം കളറാക്കാൻ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങളുമായി ഷാർജ

Sharjah New Year Celebrations: മൂന്നര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അൽ ഹീറ ബീച്ചിലും പുതുവർഷത്തോട് അനുബന്ധിച്ച് ആഘോഷക്കാഴ്ചകളുടെ വിസ്മയ കാഴിച്ചകൾ ഒരുങ്ങും. കിഴക്കൻ മേഖലയിലെ പ്രധാന ആകർഷണമായ ഖോർഫക്കാൻ ബീച്ചിലും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. അവിടെയും കാഴ്ചകളും രുചിവൈവിധ്യങ്ങളും ആസ്വദിക്കാം. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പുതുവർത്തെ വരവേൽക്കാൻ പരിപാടികൾ സംഘടിപ്പിക്കുന്നത്.

New Year 2025: പുതുവർഷം കളറാക്കാൻ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങളുമായി ഷാർജ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 29 Dec 2024 07:14 AM

ഷാർജ: പുതുവർഷം കളറാക്കാൻ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങളൊരുക്കാൻ ഷാർജ. അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ സംയുക്തമായാണ് കരിമരുന്ന് പ്രദർശനം നടക്കുന്നത്. 25 മിനിറ്റ് ദൈർഘ്യത്തിലാണ് അത്യുഗ്രൻ വെടിക്കെട്ടുകൾ സംഘടിപ്പിക്കുന്നത്. പുതുവർഷപ്പുലരി അവിസ്മരണീയമാക്കാനാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി (ശുറൂഖ്) ഇത്തരമൊരു വർണാഭമായ കാഴ്ച്ചവസന്തം ഒരുക്കുന്നത്.

അൽ മജാസ് വാട്ടർഫ്രണ്ടിൽ അഞ്ച് മിനിറ്റ് ദൈർഘ്യത്തിലാണ് അവിസ്മരണീയ കരിമരുന്ന് പ്രദർശനം ഒരുക്കുന്നത്. കൂടാതെ അൽ ഹീറ, ഖോർഫക്കാൻ ബീച്ചുകളിൽ 10 മിനിറ്റ് വീതം ദൈർഘ്യത്തിലാണ് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുക. ഡിസംബർ 31 മുതലാണ് ഈ പരിപാടികൾക്ക് തുടക്കമാകുന്നത്. പൊതുജനങ്ങൾക്ക് ഖാലിദ് തടാകത്തിൽ സ്ഥിതിചെയ്യുന്ന അൽ മജാസ് വാട്ടർഫ്രണ്ടിൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ തത്സമയ വിനോദ പരിപാടികൾ ആസ്വദിക്കാൻ സാധിക്കും.

കൂടാതെ ഷാർജയുടെ സ്കൈലൈൻ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിനായി ഒട്ടേറെ ഭക്ഷ്യഔട്ട്‌ലെറ്റുകളാണ് അവിടെ സജ്ജമാക്കിയിരിക്കുന്നത്. മൂന്നര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അൽ ഹീറ ബീച്ചിലും പുതുവർഷത്തോട് അനുബന്ധിച്ച് ആഘോഷക്കാഴ്ചകളുടെ വിസ്മയ കാഴിച്ചകൾ ഒരുങ്ങും. കിഴക്കൻ മേഖലയിലെ പ്രധാന ആകർഷണമായ ഖോർഫക്കാൻ ബീച്ചിലും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. അവിടെയും കാഴ്ചകളും രുചിവൈവിധ്യങ്ങളും ആസ്വദിക്കാം.

ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പുതുവർത്തെ വരവേൽക്കാനും പൊതുജനങ്ങൾക്ക് ആസ്വദിക്കാനും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളിൽ പൂർണ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാവിധ നടപടികളും ശുറൂഖ് അധികൃതർ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ‘എ മാജിക്കൽ ന്യൂ ഇയേഴ്‌സ് ഈവ് ബൈ ദ ബേ’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കാണ് അൽ നൂർ ദ്വീപ് സാക്ഷ്യം വഹിക്കുക.

അൽ മോണ്ടസ പാർക്കിൽ ശൈത്യകാലം ആഘോഷമാക്കുന്നതിനായി ആരംഭിച്ച വിന്റർ ലാൻഡ് ഫെസ്റ്റിവൽ അടുത്തമാസം അഞ്ചുവരെ തുടരും. പുതുവർഷത്തലേന്ന് രാത്രി എട്ടുമുതൽ വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാ​ഗമായുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു. പ്രായഭേദമന്യേ എല്ലാവർക്കും ആസ്വാദിക്കാനാകുന്ന പരിപാടികളാണ് ശുറൂഖ് ഒരുക്കുന്നത്.

ALSO READ: കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങൾ; പുതുവത്സരാഘോഷത്തിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ജനുവരി ഒന്നിന് സൗജന്യ പബ്ലിക് പാർക്കിംഗ്

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ദുബായിൽ കൂടുതൽ ഇളവുകൾ. ജനുവരി ഒന്നിന് എമിറേറ്റിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളിലും സൗജന്യമായി പാർക്ക് ചെയ്യാമെന്നതാണ് പുതിയതായി കൊണ്ടുവന്നിരിക്കുന്ന ഇളവ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, മൾട്ടിസ്റ്റോറി പാർക്കിംഗിന് പണം നൽകേണ്ടിവരും. ഒന്നാം തീയതി മാത്രമാണ് ഈ ഇളവ് അനുവദിക്കുകയുള്ളൂ. രണ്ടാം തീയതി മുതൽ പാർക്കിംഗിന് പണം നൽകണം.

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വിവിധ തരം ഇളവുകളാണ് ഭരണകൂടം വാ​ഗ്ദാനം ചെയ്യുന്നത്. മെട്രോ, ട്രാം എന്നിവ വിശ്രമമില്ലാതെ സർവീസ് നടത്തുന്നതും സൗജന്യ ബസുകൾ സർവീസ് നടത്തുന്നതുമൊക്കെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഇളവുകളാണ്. ഇതിനൊപ്പമാണ് പാർക്കിംഗ് ഫ്രീയാക്കിയുള്ള ഇളവും അനുവദിച്ചത്. പുതുവത്സരം ആഘോഷിക്കാൻ കുടുംബങ്ങൾ ഉൾപ്പെടെ ഒരുപാട് ആളുകൾ ജനുവരി ഒന്നിന് നിരത്തിലിറങ്ങും. ഇത് കണക്കിലെടുത്താണ് ഇളവ്.